മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും

കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കും വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി കൂടിക്കാഴ്ച്ച നിശ്ചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്തും. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് , പ്രവാസികാര്യ മന്ത്രാലയം ലയിപ്പിച്ചത് എന്നീ വിഷയങ്ങളിലെ ആശങ്കയും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























