പ്രോഗ്രസ് കാര്‍ഡും ഓണ്‍ലൈനാകുന്നു; ഇനി അടി വരുന്ന വഴിയറിയാമെന്നു ചുരുക്കം!

ജില്ലയിലെ കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ സോഫ്റ്റ്‌വെയര്‍ റെഡിയായി.
ഇനി കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡ് ഓണ്‍ലൈനായി രക്ഷിതാക്കള്‍ക്കു പരിശോധിക്കാം.
ഓരോ പഞ്ചായത്തിലെയും സ്‌കൂളുകളുടെ അക്കാദമിക് നിലവാരം പൊതുജനങ്ങള്‍ക്കു നിരീക്ഷിക്കാനും സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഭാവിയില്‍, കുട്ടികളുടെ ഗ്രേഡുകള്‍ മാതാപിതാക്കള്‍ക്ക് എസ്എംഎസ് ആയി ലഭിക്കുന്ന രീതിയിലേക്കു കാര്യങ്ങളെത്തും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കിയത് എസ്എസ്എ ജില്ലാ ഓഫിസാണ്.
പരീക്ഷണമെന്ന നിലയില്‍ ഇക്കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഓരോ ബിആര്‍സിക്കും കീഴിലെ അഞ്ചുവീതം സ്‌കൂളുകളെ തിരഞ്ഞെടുത്തുകഴിഞ്ഞു.
ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. മൂന്നു ടേമിലെയും കുട്ടികളുടെ ഗ്രേഡുകള്‍ ശേഖരിക്കുന്നതാണ് ആദ്യഘട്ടം. ക്ലാസ് ടീച്ചര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.
എസ്എസ്എ വെബ്‌സൈറ്റിലുള്ള ലിങ്കിലൂടെ ഇവ അധ്യാപകര്‍ അപ്‌ലോഡ് ചെയ്യണം. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഈ ഡേറ്റാ എസ്എസ്എ തരംതിരിക്കും. പിന്നീട്, കുട്ടിയുടെ ആധാര്‍ നമ്പരോ പേരോ അല്ലെങ്കില്‍ പ്രത്യേക രജിസ്റ്റര്‍ നമ്പരോ ഉപയോഗിച്ചു സൈറ്റിലൂടെ ലോഗിന്‍ ചെയ്താല്‍ ഗ്രേഡുകള്‍ കാണാന്‍ കഴിയും.
ഒരു കുട്ടിയുടെ ഗ്രേഡ് ആ കുട്ടിക്കോ കുട്ടിയുടെ രക്ഷിതാക്കള്‍ക്കോ മാത്രമേ കാണാന്‍ കഴിയൂ. ഓരോ വര്‍ഷത്തെയും കുട്ടിയുടെ പ്രോഗ്രസ് കാര്‍ഡ് ഇത്തരത്തില്‍ കാണാന്‍ കഴിയും. പഠനനിലവാരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കല്‍ എളുപ്പമാകും.
ഇതിനു പുറമേ ഓരോ പഞ്ചായത്തിലെയും സ്‌കൂളുകളുടെ നിലവാരം ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ ക്ലാസിലെയും കുട്ടികളുടെ ഗ്രേഡുകള്‍ പരിശോധിച്ചശേഷമാകും ഫലം സൈറ്റിലിടുന്നത്. സ്‌കൂളുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മല്‍സരത്തിന് ഇതു പ്രയോജനം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ മാത്രമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























