ഉമ്മന്‍ചാണ്ടിയെയും സുധീരനെയും രമേശിനെയും പരോക്ഷമായി വിമര്‍ശിച്ച് എ കെ ആന്റണി, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് നേതാക്കളുടെ തലക്കനം

അരുവിക്കര തെരഞ്ഞെടുപ്പിലെ വിജയത്തെതുടര്‍ന്ന് യു.ഡി.എഫ്. നേതാക്കള്‍ക്കുണ്ടായ അഹങ്കാരവും തലക്കനവുമാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. സോണിയാ ഗാന്ധിയുടെ മായാജാലം മൂലം അതു മാറിവരുന്നുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരുവിക്കര ഉപതെരഞ്ഞെടുപ്പു കഴിഞ്ഞുപോയപ്പോള്‍ തനിക്കു വലിയ സന്തോഷമായിരുന്നു. കേരളത്തിലാകെ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം പടര്‍ന്നുപിടിച്ചുവെന്ന് തോന്നി.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതാകെ മാറി. അമിതമായി അഹങ്കരിച്ചാല്‍ നാശമുണ്ടാകുമെന്നതിന്റെ തെളിവായിരുന്നു അത്. അരുവിക്കര കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമിതമായ ആത്മവിശ്വാസമായിരുന്നു. ചിലര്‍ക്കു വല്ലാത്ത തലക്കനവും ഉണ്ടായി. അതുകൊണ്ട് എല്ലാവരെയും ഒപ്പം കൊണ്ട് പോകണമെന്ന് തോന്നിയുമില്ല. അതിന്റെ ഫലം തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ സോണിയാ ഗാന്ധിയുടെ വരവോടെ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്. അരുവിക്കരയിലെ അന്തരീക്ഷം തിരിച്ചുവരുന്നുണ്ട്. അമിത ആത്മവിശ്വാസം വേണ്ട. ചിട്ടയായി പ്രവര്‍ത്തിച്ചാല്‍ വീണ്ടും അധികാരത്തില്‍ വരാനാകും. ജീവനക്കാരെ ചാവേറുകളായല്ല, ബന്ധുക്കളായാണ് യു.ഡി.എഫ് സര്‍ക്കാരുകള്‍ കണ്ടിട്ടുള്ളത്. ഇപ്പോഴത്തെ ശമ്പളകമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കിയാലും നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാരാണ്. അതിന് വീണ്ടും യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ശ്രമിക്കണം. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതൊഴികെയുള്ള ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എല്ലാ ആവശ്യങ്ങളോടും തനിക്ക് അനുകൂല നിലപാടാണുള്ളതെന്നും ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























