Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീചിത്രയില്‍ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ ചികിത്സാ നിരക്കുകളും ഉയര്‍ത്തി

08 JANUARY 2016 11:04 AM IST
മലയാളി വാര്‍ത്ത.

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ്, രജിസ്‌ട്രേഷന്‍ ഫീസ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനുപിന്നാലെ, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ചികിത്സാനിരക്കുകളും 15 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്തി. വരുമാനം കുറഞ്ഞവര്‍ക്ക് നല്‍കിയിരുന്ന ഇളവും പരിമിതപ്പെടുത്തി. 

വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബിവണ്‍ വിഭാഗത്തില്‍ നല്‍കിയിരുന്ന ഇളവ് ഇല്ലാതായി. ഇപ്പോള്‍ ബി വിഭാഗത്തിന് 60 ശതമാനവും സി വിഭാഗത്തിന് 40 ശതമാനവും ഇളവ് എന്ന രീതിയില്‍ ഈ തരംതിരിവ് രണ്ടായി ചുരുക്കി. ബി.പി.എല്ലുകാര്‍ക്ക് പൂര്‍ണസൗജന്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണഭോക്താക്കള്‍ കുറവാണ്.
കഴിഞ്ഞദിവസം വര്‍ധിപ്പിച്ച രജിസ്‌ട്രേഷന്‍ ഫീസ് ജനരോഷത്തത്തെുടര്‍ന്ന് 500ല്‍ നിന്ന് 400രൂപയായി കുറച്ചെന്നല്ലാതെ മറ്റ് നടപടികളൊന്നും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. കേന്ദ്രവിഹിതത്തില്‍ വന്ന കുറവാണ് ശ്രീചിത്രയെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്നും ചികിത്സാനിരക്ക് വര്‍ധിപ്പിക്കുകയും ചെലവ് ചുരുക്കുകയും ചെയ്യാതെ നിവൃത്തിയില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ശ്രീചിത്രയിലെ പ്രതിസന്ധി കേന്ദ്ര ശ്രദ്ധയില്‍പെടുത്തുമെന്നാണ് മന്ത്രി വി.എസ്. ശിവകുമാര്‍ പറയുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 
നേരത്തേ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ക്കുപോലും പുതുവര്‍ഷപ്പിറവി മുതല്‍ വര്‍ധിപ്പിച്ച നിരക്ക് നല്‍കേണ്ട സ്ഥിതിയാണ്. എക്‌സ് റേ നിരക്ക് 160ല്‍ നിന്ന്190 രൂപയായാണ് ഉയര്‍ത്തിയത്.
എക്കോ പരിശോധനാനിരക്ക് 320 രൂപയില്‍ നിന്ന് 360 ആയി. എം.ആര്‍.ഐ സ്‌കാന്‍ നിരക്ക് 5500 രൂപയില്‍ നിന്ന് 6780 രൂപയാക്കി. ഇതിനുള്ള ഡൈ കൂടി വേണ്ടി വന്നാല്‍ 850 രൂപ അധികമായി നല്‍കേണ്ടി വരും. ബൈപാസ് ശസ്ത്രക്രിയാനിരക്ക് 1.20 ലക്ഷത്തില്‍ നിന്ന് 1.60 ലക്ഷം വരെയായി ഉയര്‍ന്നു. ആന്‍ജിയോഗ്രാം പരിശോധനക്ക് ഈടാക്കിയിരുന്ന 9000 രൂപ 13,000 മുതല്‍ 16,000 രൂപവരെയായിട്ടുണ്ട്. 1.5 ലക്ഷം ഈടാക്കിയിരുന്ന ആന്‍ജിയോ പ്‌ളാസ്റ്റിക്ക് ഇപ്പോള്‍ 1.90 മുതല്‍ രണ്ടുലക്ഷം വരെയാണ് നല്‍കേണ്ടത്.

മൈട്രല്‍ വാല്‍വ് റീ പ്‌ളേസ്‌മെന്റ് (എം.വി.ആര്‍) നിരക്കും 25 ശതമാനം വരെ ഉയര്‍ന്നു. മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണ് നേരത്തേതന്നെ ശ്രീചിത്രയിലുള്ളതെങ്കിലും സ്വകാര്യ ആശുപത്രികളുടെ പകല്‍ക്കൊള്ളയില്‍ പെടാതിരിക്കാനുള്ള ഏകആശ്രയമായിരുന്നു ഇവിടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (15 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (23 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (29 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends