മാധ്യമപ്രവര്‍ത്തകരോട് കെ പി മോഹനന്റെ കൈയ്യേറ്റശ്രമം, ക്യാമറ ഓഫ് ചെയ്ത് മൈക്ക് ഊരിയെടുത്ത് മാധ്യമ വ്യഭിചാരികളെന്ന് വിളിക്കുകയും ചെയ്തു

പിണറായി വിജയന്‍വിരേന്ദ്രകുമാര്‍ ചര്‍ച്ചയെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തെിനു നേരെ മന്ത്രി കെപി മോഹനന്റെ കൈയ്യേറ്റശ്രമം. അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ വച്ചായിരുന്നു സംഭവം.
ക്യാമറ ഓഫ് ചെയ്ത മൈക്ക് ഊരിയെടുത്ത മന്ത്രി മാധ്യമ വ്യഭിചാരികളെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു. നിങ്ങള്‍ക്കൊന്നു വേരെ പണിയില്ലേ എന്ന് ചോദിച്ച മന്ത്രിയോട് തങ്ങളുടെ പണി ഇതാണെന്ന് പറഞ്ഞതോടെയാണ് മാധ്യമ പ്രവര്‍ത്തകരെ മാധ്യമ വ്യഭിചാരികളെന്നു വിളിച്ച് മന്ത്രി ആക്ഷേപിച്ചത്.
തുടര്‍ന്ന് മന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നും ബലമായി റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘത്തെ ഇറക്കി വിട്ടു. തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവെങ്കിലും റിപ്പോര്‍ട്ടര്‍ അനില്‍ ജോര്‍ജിനും ക്യാമറമാന്‍ കെഎസ് ശ്യാമിനും നേരേ മന്ത്രി പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമ വ്യഭിചാരികളായ നിങ്ങളോട് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























