കളി നടക്കില്ല മോനെ... കുട്ടി ഡ്രൈവറെ പിടികൂടി, പിതാവില്‍ നിന്നും 2500 രൂപയും ഈടാക്കി

18 വയസ് പ്രായമാകാത്തവര്‍ വണ്ടിയോടിച്ചാല്‍ അവര്‍ക്ക് വണ്ടി നല്‍കിയവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഋഷിരാജ് സിങ് മുന്നറിയിപ്പു നല്‍കിയിരുന്നു. നിമിഷങ്ങള്‍ക്കകമാണ് കോഴിക്കോട് എന്‍ ഐ ടിക്കടുത്ത കളന്‍തോടിലെ 14 വയസ്സുള്ള കുട്ടി ഡ്രൈവര്‍ ബൈക്കോടിക്കുന്ന ചിത്രം വണ്ടിയുടെ നമ്പര്‍ സഹിതം ഋഷിരാജ് സിംഗിന്റെ മെയിലിലേക്ക് ആരോ അയച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഇ.സിക്കടുത്ത കളന്‍തോടിലെ 18 വയസ് തികയാത്ത 'കുട്ടിഡ്രൈവറെ' കൊടുവള്ളി ജോയന്റ് ആര്‍.ടി.ഒ നേരിട്ട് പിടികൂടി പിഴയടപ്പിച്ചു. 14കാരനായ പയ്യന്‍ കെ.എല്‍ 57 എച്ച് 2742 നമ്പറിലുള്ള 'യമഹ റേ' ബൈക്ക് ഓടിക്കുന്നതിന്റെ ചിത്രം നാട്ടുകാരായ ആരോ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ഇ-മെയില്‍ ചെയ്ത് അയക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് വാഹനം കണ്ടെത്തി കുട്ടിയെ പിടികൂടി ബോധവത്കരണം നടത്താന്‍ ഋഷിരാജ് സിങ് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ ടി.പി. ജയകൃഷ്ണന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് തിങ്കളാഴ്ച വാഹനം അന്വേഷിച്ച് കുട്ടിയുടെ വീട്ടിലെത്തിയ ജോയിന്റ് ആര്‍.ടി.ഒ വിവിധ കുറ്റങ്ങള്‍ ചുമത്തി 2,500 രൂപ കുട്ടിയുടെ രക്ഷിതാവില്‍നിന്ന് പിഴയായി ഈടാക്കി.
ഇനി ഏതെങ്കിലും വാഹനം മകന് ഓടിക്കാന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പിതാവിന്റെ ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha