ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ബിജെപി എംപിമാര്‍ക്കുള്ള വര്‍ക്ക്‌ഷോപ്പില്‍ വച്ചാകും ആദരം. പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നു. വേദിയില്‍ ഏറ്റവും പിന്നില്‍ എംപിമാര്‍ക്കൊപ്പം മോദി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ജിഎസ്ടി മാറ്റങ്ങളോടുള്ള പൊതുജനങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ത്തിക്കാട്ടുന്നതിനും വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടി ചരിത്രത്തെ കുറിച്ചും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട ഇടപെടലുകളെ കുറിച്ചുള്ള സെഷനുകളും ഉണ്ടാകും . കൂടാതെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് പരിശീലനവും നല്‍കും. എംപിമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണ് സൂചന. നാളെ എന്‍ഡിഎ സഖ്യകക്ഷി എംപിമാര്‍ക്കും വേണ്ടി മോദി ഒരുക്കിയിരുന്ന അത്താഴവിരുന്ന് റദ്ദാക്കി. ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയെ തുടര്‍ന്നാണ് തീരുമാനം.
https://www.facebook.com/Malayalivartha