മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം

മുംബൈയിലെ ദഹിസറില്‍ 23 നില കെട്ടിടത്തില്‍ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആകെ 36 ജീവനക്കാരെ രക്ഷപ്പെടുത്തി. 19 പേരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മുംബൈയുടെ പ്രാന്തപ്രദേശമായ ദഹിസര്‍ ഈസ്റ്റിലെ ശാന്തി നഗറിലെ ന്യൂ ജന്‍ കല്യാണ്‍ സൊസൈറ്റിയിലെ ബി വിംഗിന്റെ ഏഴാം നിലയില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ തീപിടുത്തമുണ്ടായി. ആളുകള്‍ ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചു, ഏഴ് ഫയര്‍ ട്രക്കുകള്‍ സ്ഥലത്തേക്ക് കുതിച്ചു.
സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 36 പേരെ രക്ഷപ്പെടുത്താന്‍ ഫയര്‍ റെസ്‌ക്യൂ ടീമുകള്‍ക്ക് കഴിഞ്ഞു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഹിത് ആശുപത്രിയില്‍ ഒരു സ്ത്രീ മരിച്ചു. ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്, മറ്റ് അഞ്ച് പേര്‍ ചികിത്സയിലാണ്.
നോര്‍ത്തേണ്‍ കെയര്‍ ആശുപത്രിയില്‍ 4 വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരാളെ പ്രഗതി ആശുപത്രിയിലും മറ്റൊരാളെ ശതാബ്ദി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഇപ്പോഴും ഗുരുതരമാണ്. വൈദ്യുതി വയറിന്റെ തകരാറുമൂലം ബേസ്‌മെന്റില്‍ നിന്ന് തീ പടര്‍ന്നതായും പിന്നീട് വൈദ്യുത നാളത്തിലൂടെ മുകളിലേക്ക് പടര്‍ന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അഗ്‌നിശമന വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha