Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റബര്‍ വിലയിടിവ് ജോസ് കെ മാണി എം പി അനിശ്ചിതകാല നിരാഹാരത്തിലേക്ക്

09 JANUARY 2016 12:30 PM IST
മലയാളി വാര്‍ത്ത.

കര്‍ഷകരുടെ നടുവൊടിക്കുന്ന റബര്‍ വിലയിടിവ് പ്രശ്‌നത്തില്‍ കടുത്ത നടപടികളുമായി കേരളാ കോണ്‍ഗ്രസ് (എം). റബര്‍ വിലയിടിവു പ്രശ്‌നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എം പി 18 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് . കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്കു സമീപമാണ് നിരാഹാരം. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 250 രൂപയില്‍ നിന്നിരുന്ന റബര്‍ വില ഇന്ന് നൂറില്‍ത്താഴെയാണ്. ഇതുമൂലം വന്‍ പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിടുന്നത്. ടാപ്പിംങ് കൂലി പോലും കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല.
റബര്‍ ഇറക്കുമതി പൂര്‍ണമായി നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദേശ വിപണിയില്‍ നിന്നു റബര്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യന്‍ വിപണിയിലേക്ക് വന്‍കിട വ്യാപാരികള്‍ ഇറക്കുമതി ചെയ്തതാണ് വിലിയിടിവിന്റെ പ്രധാന കാരണം. റബര്‍ ബോര്‍ഡ് അടിയന്തിരമായി പുനസംഘടിപ്പിച്ച് ചെയര്‍മാന്‍ അടക്കം നയതീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന സംവിധാനവും കാലതാമസമില്ലാതെ രൂപീകരിക്കണം.
റബര്‍ വില സ്ഥിരതാ ഫണ്ടില്‍ നിന്ന് 2016 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്ലുകള്‍ക്ക് ഒറ്റത്തവണയായി പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. റബര്‍ വില 200 രൂപയിലെത്തുന്നതുവരെ കര്‍ഷകര്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന സകലവിധ നികുതികളും ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കുക, രണ്ടു ഹെക്ടര്‍ വരെയുള്ള റബര്‍ കൃഷിഭൂമിയുടെ എല്ലാവിധ നികുതികളും പൂര്‍ണമായും ഒഴിവാക്കുക, ചെറുകിട റബര്‍ കര്‍ഷകര്‍ വാണിജ്യ സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിരിക്കുന്ന കാര്‍ഷിക ഭവന നിര്‍മ്മാണ വിദ്യാഭ്യാസ വായ്പകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മെറട്ടോറിയം പ്രഖ്യാപിക്കുകയും ഈ കാലയളവില്‍ ഇത്തരം വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
റബറിന് കിലോയ്ക്ക് കുറഞ്ഞത് 200 രൂപ ഉറപ്പാക്കുന്നതിന് കേന്ദ്ര വില സ്ഥിരഫണ്ടില്‍ നിന്ന് 500 കോടി രൂപ അനുവദിക്കുക എന്നതാണ് ആവശ്യം. റബര്‍ വില 150 രൂപ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലൂടെ 300 കോടി രൂപ അനുവദിക്കുകയുണ്ടായി. വില സ്ഥിരതാ ഫണ്ടില്‍ നിന്നു കേന്ദ്രം 500 കോടി അനുവദിച്ചാല്‍ കിലോയ്ക്ക് 200 രൂപ ഉറപ്പാക്കാന്‍ കഴിയും. റബറിന് ന്യായമായ വില ലഭിച്ചിരുന്ന സമയത്ത് കര്‍ഷകരില്‍ നിന്ന് സമാഹരിച്ചിരുന്ന കോടികണക്കിനു രൂപ വിലസ്ഥിരതാ ഫണ്ട് എന്ന നിലയില്‍ കേന്ദ്രത്തില്‍ കെട്ടികിടക്കുകയാണ്. ഈ ഫണ്ടില്‍ നിന്നു 500 കോടി രൂപ കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിനായി അനുവദിക്കണമെന്നാണ് ആവശ്യം. ഈ ഫണ്ട് ആരുടെയും ഔദാര്യമല്ല. കര്‍ഷകരുടെ അവകാശമാണെന്നു യോഗം വിലയിരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (6 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (7 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (34 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (42 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (54 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends