Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിറ്റേദിവസം തന്നെ ചാര്‍ജെടുക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്

09 JANUARY 2016 06:28 PM IST
മലയാളി വാര്‍ത്ത.

താന്‍ ഒരിക്കലും ഈ പദവി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഓരോ ഉദ്യോഗസ്ഥര്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അവര്‍ തീരുമാനിച്ച് ചീഫ് സെക്രട്ടറി ഒപ്പിട്ട ഒരു ഉത്തരവ് വന്നു കഴിഞ്ഞാല്‍ ഞാന്‍ ഉടന്‍തന്നെ ചാര്‍ജെടുക്കും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഡിജിപി ടിപി സെന്‍കുമാറുമായി ഒരു പ്രശ്‌നവുമില്ലെന്നും തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ജേക്കബ് തോമസ് പറഞ്ഞു. വ്യക്തിപരമായി ഒരു പ്രശ്‌നവും ഞങ്ങള്‍ക്കിടയിലില്ല. ഇപ്പോഴത്തെ യുവ ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥരില്‍ പലരും ഹൈലി ക്വാളിഫൈഡ് ആയിട്ടുള്ളവരാണ്. ഐഐടിയിലും ഐഐഎമ്മിലും നാഷണല്‍ ലാ സ്‌കൂളിലുമൊക്കെ തുടങ്ങി ഉന്നത നിലവാരമുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിച്ച ശേഷം സിവില്‍ സര്‍വ്വീസ് നേടിയവരാണ് അവര്‍.
ഹൈലി എഡ്യുക്കേറ്റഡായിട്ടുള്ള ഹൈലി ടാലന്റഡ് ആയിട്ടുള്ള കോംപീറ്റന്റ് ആയിട്ടുള്ള അവരാരും തന്നെ വെറുമൊരു ജോലിക്കുവേണ്ടി വരുന്നവരല്ല. അവര്‍ വരുന്നതിന് ഒരു ദൗത്യമുണ്ട്. എന്തിനാണ് ഈ ലോകത്ത് വന്നിരിക്കുന്നതെന്ന ദൗത്യം. അത് തിരിച്ചറിഞ്ഞ് ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍, ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
കുറേ അഴിമതിക്കാര്‍ തന്നെ അഴിമതിക്കാരനാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇന്ത്യയില്‍ കൊന്നുകളയുന്നുണ്ട്, അവരുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുണ്ട്. കേരളത്തില്‍ കൊല്ലുന്നതിന് പകരം തേജോവധം എന്ന ആയുധമാണ് ഉപയോഗിക്കുന്നത്. എന്നെപ്പോലെ അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരൊക്കെ അതിന് ഇരയാകും. ജനങ്ങളാണ് അത് ചെറുത്തു തോല്‍പ്പിക്കേണ്ടത്. മീഡിയയ്ക്കും ഇതില്‍ ഒരു പ്രധാന റോളുണ്ട്, ജേക്കബ് തോമസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (11 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (12 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (39 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (47 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (59 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends