വിവാദങ്ങളില്ല, കരിങ്കൊടിയില്ല... പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനു മുമ്പും ശേഷവും മോഡി കേരളത്തില്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ കേരള യാത്ര നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. നരേന്ദ്ര മോഡിയെ ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മുമ്പായിരുന്നു ആ കേരള യാത്ര. മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച വാര്‍ത്ത ആളിക്കത്തുന്ന സമയം. വികസനം കണ്ടുപഠിക്കാന്‍ പോയെന്നു പറഞ്ഞ മന്ത്രിക്ക് അവസാനം തന്റെ വാക്കുകള്‍ പോലും മാറ്റിപ്പറയേണ്ടി വന്നു. മോഡിയെ കണ്ടാല്‍പോലും വെറുക്കപ്പെടുമെന്ന അവസ്ഥയിലായിരുന്നു അന്നത്തെ ചര്‍ച്ചകള്‍ പൊടി പൊടിച്ചിരുന്നത്.
പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ മോഡിക്കൊപ്പമുള്ള ശിവഗിരി സമ്മേളനം ഒഴിവാക്കി.
ഇതിന് മുമ്പ് പലതവണ മോഡി കേരളത്തില്‍ വന്നിരുന്നു എങ്കിലും അന്നൊന്നും ആരും എതിര്‍ത്തിട്ടുണ്ടായിരുന്നില്ല. മോഡിയെപ്പറ്റിയുള്ള എതിര്‍പ്പ് അതിരു വിട്ടതോടെ ശിവഗിരിയാത്ര ദേശശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു. ബിജൈപിയാകട്ടെ മോഡിയുടെ യാത്ര ആഘോഷമാക്കി മാറ്റുകയും ചെയ്‌തു.
ഇപ്പോഴുള്ള മോഡിയുടെ യാത്ര സര്‍വ്വ പ്രതാപിയായിട്ടാണ്. ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പര്യവേഷവുമായാണ് മോഡി കേരളത്തിലെത്തുന്നത്. ബിജെപിയിലെ തലതൊട്ട നേതാക്കളെപ്പോലും അമ്പരിപ്പിച്ചു കൊണ്ടാണ് മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായത്. മോഡിയുടെ വികസ കാഴ്‌ചപ്പാടും വ്യക്തിവിശേഷവും മുന്നിട്ടു നില്‍ക്കുമ്പോള്‍ തീവ്രഹിന്ദുത്വം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. എന്തായാലും കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളിയാണ് മോഡി ഉയര്‍ത്തുന്നത്. മോഡിയുടെ പ്രസംഗം കോള്‍ക്കാന്‍ 10 രൂപ ടിക്കറ്റെന്ന വിമര്‍ശനത്തെ അതിജീവിച്ച് ദരിദ്രജനങ്ങള്‍ക്ക് ആ രൂപ നല്‍കി മോഡി മാതൃക കാട്ടുകയും ചെയ്‌തു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കുപ്പായമണിഞ്ഞുള്ള മോഡിയുടെ ഈ യാത്രയ്‌ക്ക് മുമ്പത്തെപ്പോലത്തെ വിമര്‍ശനങ്ങളൊന്നുമില്ല. മോഡിയെ അമിതമായി എതിര്‍ത്താല്‍ ഭൂരുപക്ഷ സമുദായത്തിന്റെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാകുമെന്നാണ് പലരുടേയും പേടി.
മോഡിയുടെ പ്രധാന സന്ദര്‍ശനം വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷത്തിലാണ്. കേരളത്തിലെ വോട്ടുകള്‍ ഭദ്രമാക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടത്തും.
എന്തായാലും മോഡിയുടെ ഓരോ വാക്കും ദേശീയ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകും തീര്‍ച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക്Like ചെയ്യുക
https://www.facebook.com/Malayalivartha