വികസിത സംസ്ഥാനങ്ങളില്‍ കേരളം രണ്ടാംസ്ഥാനത്ത്; ഗുജറാത്ത് പട്ടികയ്‌ക്കു പുറത്ത്

ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്‌ഥാനത്ത്. ഗോവയാണ് പട്ടികയില്‍ ഒന്നാമത്. അതേസമയം മോഡിയുടെ ഗുജറാത്ത് പട്ടികയില്‍ ഇടംപിടിച്ചില്ല. കേരളത്തിനു പിന്നില്‍ തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. പ്രതിശീര്‍ഷ ഉപഭോഗം, ദാരിദ്ര്യം തുടങ്ങി വിവിധ സൂചികകളുടെ അടിസ്‌ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.
ബിഹാര്‍, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ആസാം, മേഖാലയ, ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍ തുടങ്ങിയ സംസ്‌ഥാനങ്ങള്‍ അവികസിത സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. ഇന്ത്യയിലെ 28 സംസ്‌ഥാനങ്ങളെയും അവികസിത സംസ്‌ഥാനങ്ങള്‍, വികസ്വര സംസ്‌ഥാനങ്ങള്‍, വികസിത സംസ്‌ഥാനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം തിരിച്ചിരിക്കുന്നത്. ഗുജറാത്ത് വികസ്വര സംസ്ഥാനങ്ങളുടെ പട്ടികയിലാണുള്ളത്. കേന്ദ്ര ഫണ്ട് അനുവദിക്കുമ്പോള്‍ പട്ടികയില്‍ പിന്നിലെത്തിയ സംസ്‌ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രഘുറാം രാജന്‍ കമ്മിറ്റിയാണ് വികസിത സംസ്ഥാനങ്ങളുടെയും അവികസിത സംസ്ഥാനങ്ങളുടെയും പട്ടിക തയാറാക്കിയത്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് രഘുറാം രാജന്‍. അവികസിത സംസ്ഥാനങ്ങളെ കണ്ടെത്തി കൂടുതല്‍ ശ്രദ്ധ നല്‌കുന്നതിനും പ്രത്യേക സാമ്പത്തിക സാമ്പത്തിക സഹായം നല്‌കുന്നതിനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ധനമന്ത്രി പി.ചിദംബരമാണ് സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha