സ്വര്‍ണത്തിന് തീപിടിക്കുന്നു? അന്വേഷിക്കാന്‍ ആളില്ല; സിബിഐ, കസ്റ്റംസ്, ഡിആര്‍ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പങ്ക്

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ ഫയാസുമായി ഇന്ത്യയിലെ സുപ്രധാന അന്വേഷണ ഏജന്‍സികള്‍ക്ക് ബന്ധമെന്ന് സൂചന. രാജ്യത്തിലെ ഏറ്റവും വലുതും വിശ്വാസമുള്ളതുമായ അന്വേഷണ ഏജന്‍സിയായ സിബിഐ, രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കള്ളക്കടത്ത് തടയുന്ന കസ്റ്റംസ് എന്നീ പരമപ്രധാനമായ അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ ആരോപണം.
കേരളാ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ഭരണകക്ഷിയിലെ സുപ്രധാന വ്യക്തികളുമായും സിനിമാലോകവുമായും ഫയാസിനുള്ള ബന്ധം നേരത്തേ വെളിപ്പെട്ടതാണ്. അതെല്ലാം കടത്തിവെട്ടിയാണ് രാജ്യത്തിന്റെ പരമോന്നത അന്വേഷണ ഏജന്‍സികളുമായുള്ള ബന്ധം പുറത്താകുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിആര്‍ഐയുടെ അഡീഷണല്‍ ഡറയക്‌ടര്‍ ഡോ. ജോണ്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഫയാസുമായി ബന്ധപ്പെട്ടതെന്ന് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പിടിയിലായി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍ സിബിഐക്ക് നല്‍കിയ മൊഴി.
അതേസമയം ജോണ്‍ ജോസഫ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വെളിപ്പെടുത്തലാണ് സിബിഐക്ക് തലവേദനയായത്. ദീര്‍ഘകാലം കൊച്ചിയില്‍ സിബിഐ എസ്‌പിയായിരുന്ന വിക്രം ശുപാര്‍ശ ചെയ്‌തതനുസരിച്ചാണ് താന്‍ ഫയാസിനുവേണ്ടി ഇടപെട്ടതെന്ന് ജോണ്‍ ജോസഫ് വ്യക്തമാക്കി. ഫയാസിനെ സഹായിക്കണമെന്ന് സിബിഐ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ കസ്റ്റംസ് ഓഫീസറെ അറിയിക്കുകയാണ് ചെയ്‌തത്.
അതേസമയം ഫയാസുമായി പരിചയമുണ്ടെന്ന് മുന്‍ എസ്‌പി ആയിരുന്ന വിക്രം പറഞ്ഞു. വടകര എസ്‌പി ആയിരുന്നപ്പോഴാണ് പരിചയം. കാണാന്‍ പല തവണ വന്നിട്ടുണ്ട് എന്നാല്‍ പരിധിവിട്ട ഒരു സഹായവും ചെയ്‌തിട്ടില്ല. 2004നു ശേഷം ഫയാസുമായി യാതൊരു ബന്ധവുമില്ല എന്നും വിക്രം വ്യകിതമാക്കി.
ഇങ്ങനെ ഇന്ത്യയിലെ വിശ്വസ്ഥവും അറിയപ്പെടുന്നതുമായ എല്ലാ പ്രമുഖ ഏജന്‍സികളിലേക്കും സ്വര്‍ണക്കേസ് നീളുകയാണ്. അന്താരാഷ്‌ട്ര ബന്ധമുള്ള, തീവ്രവാദബന്ധമുള്ള ഈ കള്ളക്കടത്ത്‌കേസ് രാജ്യത്തിലെ ഏത് അന്വേഷണ ഏജന്‍സിക്ക് ഇനി സത്യസന്ധമായി അന്വേഷിക്കാന്‍ കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha