ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ വിശ്വാസത്തെ മാനിക്കുമെന്ന് മന്ത്രിമാര്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രിമാര്‍ നിലപാടുകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിശ്വാസത്തെ മാനിക്കുമെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും പറഞ്ഞു. ഭക്തരുടെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിശ്വാസികളെ വ്രണപ്പെടുത്തില്ലെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ വ്യക്തമാക്കി. വിവിധ വശങ്ങളെ കുറിച്ച് ആലോചിച്ച് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കും. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന പാരമ്പര്യവും വിശ്വാസവും പാലിക്കും. അത് കൂടിയാലോചിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും ദേവസ്വം വകുപ്പലിന്റെ ചുമതലയുള്ള ശിവകുമാര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























