വൃദ്ധ ദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

മലയാളി വൃദ്ധ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി കാക്കിഞ്ചെ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന വര്‍ഗീസ് (80), ഭാര്യ ഏലിയാമ്മ (72) എന്നിവരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തില്‍ മാരകമായി അടിയേറ്റ പാടുകളുമുണ്ട്. ഏലിയാമയുടെ മൃതദേഹം വീട്ടിനുള്ളിലും വര്‍ഗീസിന്റെ മൃതദേഹം വീട്ട് പറമ്പിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച അര്‍ധ രാത്രിക്ക് ശേഷമാണ് കൊല നടന്നതെന്ന് കരുതുന്നു. മരിച്ച ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെല്‍ത്തങ്ങാടിയിലേക്ക് കുടിയേറിയവരാണ്. വിവരമറിഞ്ഞ് ദക്ഷിണ കര്‍ണ്ണാടക എസ്.പി ശരണപ്പയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























