കൊച്ചിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; അഞ്ചുപേര്‍ പിടിയില്‍

കൊച്ചി കാക്കനാട് ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍. ഇടനിലക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.
മലേക്കടവിലെ ഫഌറ്റില്‍ ഷാഡോ പോലീസും ഇന്‍ഫോപാര്‍ക്ക് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് നടത്തിപ്പുകാരി സീനത്ത്, സഹായി തുറവൂര്‍ സ്വദേശി ബിനു, ഇടപാടുകാരായ ഹരീഷ്, സിന്ധു, സുജാത എന്നിവരാണ് പിടിയിലായത്. ക്രിസമസിനു മുമ്പാണ് ഇവര്‍ ഫഌറ്റ് വാടകയ്ക്ക് എടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























