ശബരിമലയില്‍ സ്ത്രീകള്‍ പോകരുതെന്ന് സുഗത കുമാരി, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാത്തത് മനുഷ്യാവകാശ പ്രശ്‌നം അല്ല

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എന്താണ് തെറ്റെന്ന് സുപ്രീം കോടതി നിരീക്ഷണത്തിനെതിരെ സുഗതകുമാരി. ശബരിമലയില്‍ യുവതികള്‍ പോകുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ആരായാലും ആചാര മര്യാദകള്‍ പാലിക്കേണ്ടതാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാത്തത് മനുഷ്യാവകാശ പ്രശ്‌നം അല്ല. അയ്യപ്പനെ പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് ധാരാളം അയ്യപ്പക്ഷേത്രങ്ങള്‍ ഉണ്ടെന്നും സുഗതകുമാരി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രിമാര്‍ നിലപാടുകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിശ്വാസത്തെ മാനിക്കുമെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും പറഞ്ഞു. ഭക്തരുടെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിശ്വാസികളെ വ്രണപ്പെടുത്തില്ലെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ വ്യക്തമാക്കി. വിവിധ വശങ്ങളെ കുറിച്ച് ആലോചിച്ച് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കും. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന പാരമ്പര്യവും വിശ്വാസവും പാലിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























