തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസ് പ്രസിഡന്റ്

എസ്എന്‍ഡിപി നേതൃത്വം കൊടുക്കുന്ന ഭാരതീയ ധര്‍മ ജനസേവ പാര്‍ട്ടി (ബിഡിജെഎസ്) സംസ്ഥാന പ്രസിഡന്റായി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുത്തു. അക്കീരമണ്‍ കാളിദാസ ഭട്ടത്തിരിപ്പാടും മഞ്ചേരി ഭാസ്‌കരന്‍ പിള്ളയുമാണ് വൈസ് പ്രസിഡന്റുമാര്‍. കെപിഎംഎസ് നേതാവ് ടി.വി. ബാബുവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു മെംബര്‍ സുഭാഷ് വാസും ജനറല്‍ സെക്രട്ടറിമാരാണ്.
കെ.ജി. തങ്കപ്പനാണ് ട്രഷറര്‍. 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ അംഗങ്ങളെ ചേര്‍ക്കുന്നതിന് അംഗത്വ വിതരണ ക്യാംപയിന്‍ ആരംഭിക്കും. 25 രൂപയാണ് ഫീസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























