കാറില്‍ പോയ കുടുംബത്തെ അപമാനിച്ച ഡിവൈഎസ്പിയെ സ്ഥലംമാറ്റി

പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം കാറില്‍ പോയ കുടുംബത്തെ രാത്രി അപമാനിച്ചെന്ന പരാതിയില്‍ ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രനെ സ്ഥലംമാറ്റി. കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റിലേക്കാണ് ഇയാളെ മാറ്റിയത്. പകരം പത്തനംത്തിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സാജുവിനെ ചാലക്കുടി ഡിവൈഎസ്പിയായി നിയമിച്ചു.
ഇതുസംബന്ധിച്ച വാര്‍ത്തയുടെയും മൊബൈല്‍ ആപ്പില്‍ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഡിവൈഎസ്പിയെ മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ റിപ്പോര്‍ട്ടു ലഭിക്കുമ്പോള്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























