വി.എസിനെതിരായ ഡേറ്റാസെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡേറ്റാ സെന്ററിന്റെ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതാണ് കേസ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ തീരുമാനമെടുക്കും മുമ്പ് അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറിയെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചതിനെപ്പറ്റി സുപ്രീം കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറലാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. അഡ്വക്കേറ്റ് ജനറലിനെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോടതിയില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha