ഡ്രൈവര്‍ ഉറങ്ങി: നിയന്ത്രണം വിട്ട ടിപ്പര്‍ലോറി ആറ്റിലേക്ക് വീണു

ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടിപ്പര്‍ലോറി ആറ്റില്‍ വീണു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വഴയില പാലത്തില്‍ പെട്രോള്‍ പമ്പിനു സമീപം കിള്ളിയാറിലേക്കാണ് ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് വീണത്. ഇന്നുപുലര്‍ച്ചെ 5.30നായിരുന്നു സംഭവം.
പേരൂര്‍ക്കട- നെടുമങ്ങാട് റോഡിലൂടെ റോഡ് പണിക്കുള്ള ടാറുമായി പോകുകയായിരുന്നു. ആറ്റിലേക്കു വീണ ലോറി പിന്നീട് ഉയര്‍ത്തി കരയ്‌ക്കെത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























