ഗൃഹനാഥനെ ചവിട്ടികൊലപ്പെടുത്തിയ പ്രതിയെ കോടതി വെറുതെവിട്ടു

ഗൃഹനാഥനെ ചവിട്ടികൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ യുവാവിനെ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി. പ്രഭാവതി വെറുതെവിട്ടു. പവിത്രേശ്വരം പൊരീക്കല്‍ നന്ദനം വീട്ടില്‍ അനില്‍കുമാറി(35)നെയാണ് കോടതി വെറുതെവിട്ടത്. 2012 ജനുവരി 28നു വൈകിട്ട് 4.30നായിരുന്നു കേസിനാസ്പദമായ സംഭവം. മകളെ അസഭ്യം പറഞ്ഞുവെന്ന വിരോധത്താല്‍ പവിത്രേശ്വരം മാറനാട് രജിന്‍വിലാസത്തില്‍ രവികുമാറി(50)ന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി രവികുമാറിനെ വീട്ടില്‍നിന്നും പിടിച്ചിറക്കി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതിക്കുവേണ്ടി അഡ്വ. കല്ലൂര്‍ കൈലാസ്‌നാഥ് കോടതിയില്‍ വാദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























