കെ എം മാണി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി, മാണിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് തങ്കച്ചന്‍

രാജിവെച്ച സാഹചര്യം ഇല്ലാതായാല്‍ കെ.എം മാണി തിരിച്ചു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തിയത്.
തുടന്വേഷണത്തിന് കൂടുതല്‍ തെളിവുകളില്ലെന്നും ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ വിജിലന്‍ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ബിജു രമേശ് നല്‍കിയ ശബ്ദരേഖ വിശ്വസനീയമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ തെളിവില്ലാത്തതിനാല്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും വിജിലന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എം.മാണിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























