സത്യം വിജയിക്കുമെന്ന് കെ എം മാണി, ബാര്‍കോഴ കേസില്‍ തീരുമാനം കോടതിക്കു വിടുന്നു

ആത്യന്തികമായി സത്യം വിജയിക്കുമെന്ന് കെ.എം.മാണി. ബാര്‍കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബാര്‍കോഴ കേസില്‍ തീരുമാനം കോടതിക്കു വിടുന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു. എന്നാല്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചില്ല. കെ.എം. മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മാണി പറഞ്ഞു.
രാജിവെച്ച സാഹചര്യം ഇല്ലാതായാല്‍ കെ.എം മാണി തിരിച്ചു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തിയത്.
തുടന്വേഷണത്തിന് കൂടുതല്‍ തെളിവുകളില്ലെന്നും ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ വിജിലന്‍ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ബിജു രമേശ് നല്‍കിയ ശബ്ദരേഖ വിശ്വസനീയമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























