വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമിച്ചാണ് മാണിയെ കുറ്റവിമുക്തനാക്കിയതെന്ന് വി.എസ്

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തമാക്കിയതിനെതിരെ പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ടാണ് ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയത് ഈ കള്ളക്കളിക്ക് വേണ്ടിയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാണിയെ വിശുദ്ധനാക്കി വീണ്ടും മന്ത്രിയാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വി.എസ് കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























