ബാര്‍ കോഴക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തമാക്കിയതിനെതിരെ പ്രതികരിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ കോഴക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമായാണ് എസ്.പി പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രി നടത്തിയ ഇടപെടലിന്റെ ഫലമായാണ് ഇത്തരമൊരു നടപടി.
റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ശരിയായ രീതിയില്‍ അന്വേഷിക്കുന്നതിനുള്ള അടിയന്തിര നടപടി കോടതി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























