ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ആറംഗസംഘം പിടിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആറംഗസംഘം പിടിയിലായി. മായനാട് പുത്തന്‍പുരയില്‍ റഫീഖ്, ആലുക്കാസ് ജ്വല്ലറിയിലെ മുന്‍ജീവനക്കാരനും കാപ്പാട് താമസക്കാരനുമായ വെള്ളരിക്കുണ്ട് കാര്യം കടവത്ത് പി.ടി. റഷീദ്, കല്ലായി ചക്കുംകടവ് സ്വദേശി ചമ്മങ്ങണ്ടിപറമ്ബ് മര്‍ഷിദലി, മാഹി പന്തക്കല്‍ സ്വദേശി ചൈതന്യ ഹൗസില്‍ നിഷാന്ത്, വയനാട് മുട്ടില്‍ സ്വദേശി കിഴക്കുമേത്തല്‍ ബഷീര്‍, കോഴിക്കോട് നല്ലളം സ്വദേശി കീഴില്ലത്ത് മുബാറക്ക് എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈംസ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























