പരാതി അന്വേഷിക്കാന്‍ പോയ എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും വെട്ടി പരുക്കേല്‍പ്പിച്ചു

കേസ് അന്വേഷിക്കാന്‍ എത്തിയ എസ് ഐയെയും പോലീസ്സുകാരനേയും സമീപ വാസികള്‍ നോക്കി നില്‍ക്കെ ആയുധവുമായി സ്ഥലത്തുണ്ടായിരുന്ന അക്രമി വെട്ടിവീഴ്ത്തി. തലക്കും കൈപ്പത്തിക്കും മാരകമായി വെട്ടേറ്റ കടക്കാവൂര്‍ എസ്‌ഐ പി.എസ് സുജിതിനെയും തലയ്ക്കു പിന്നിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റ സി.പി.ഒ ശ്രീജിത്തിനെയും തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ സുജിത്തിന്റെ ഇടതു കൈ പതിയിലെ പ്രധാന രക്ത കുഴല്‍ പൂര്‍ണ്ണമായും വെട്ടു കൊണ്ട് അറ്റ് മാറിയ നിലയിലായിരുന്നു.
രണ്ടു ദിവസം മുന്‍പ് വക്കത്തു വീട് കയറി ആക്രമണം നടത്തിയതുമായി ബന്ധപെട്ടുണ്ടായ കേസ് അന്വേഷിക്കാന്‍ എത്തിയതോടെയാണ് കേസിലെ പ്രതി എന്ന് പറയുന്ന വക്കം ആണയില്‍ സ്വദേശി വിജയ കുമാര്‍ പോലീസിനു നേര തിരിഞ്ഞത്. ഇന്നലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്.
അക്രമം നടത്തിയ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയിതതായും റിപ്പോര്‍ട്ട് ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























