സോണിയ വന്നു, ചാണ്ടി ഇളകുമോ? ചില സുപ്രധാന രാഷ്‌ട്രീയ മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുമെന്ന് സൂചന

സോണിയാഗാന്ധി തലസ്ഥാനത്തെത്തിയതോടെ ചില സുപ്രധാന രാഷ്‌ട്രീയ മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുമെന്നാണ് സൂചന.
മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്തിന് ഇളക്കമുണ്ടാകുമെന്നും പ്രവചിക്കുന്നവരുണ്ട്. ഉടനെ മുഖ്യമന്ത്രി മാറിയില്ലെങ്കിലും ആസന്ന ഭാവിയില്‍ അദ്ദേഹം തെറിക്കാനിടയുണ്ടെന്ന് സോണിയയെ കാണാന്‍ തയ്യാറെടുക്കുന്ന ഘടകകക്ഷി നേതാക്കള്‍ വിശ്വസിക്കുന്നു.
ലീഗിന് ഉമ്മന്‍ചാണ്ടിയിലുണ്ടായിരുന്ന വിശ്വസ്‌തതയ്‌ക്കും ഇളക്കം തട്ടിയിരിക്കുന്നു. ചെന്നിത്തലയുടെ പക്ഷത്തേക്ക് ലീഗും ചാഞ്ഞ് തുടങ്ങി. എന്നാല്‍ അനുദിനം ഇമേജ് നഷ്‌ടപ്പെടുന്ന നേതാവായി മാറിക്കൊണ്ടിരിക്കുന്ന ചെന്നിത്തലയുടെ പിന്നില്‍ ഉറച്ചു നില്‍ക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്ന നേതാക്കളും ധാരാളമുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ജനകീയതയാണ് പലരേയും ബുദ്ധിമുട്ടിക്കുന്നത്. നാടകീയമായല്ലാതെ പെരുമാറാന്‍ കഴിയുന്ന ചുരുക്കം കോണ്‍ഗ്രസ് നേതാക്കളിലൊരാളായാണ് ഉമ്മന്‍ ചാണ്ടിയെ കേരളം കാണുന്നത്. ഉമ്മന്‍ചാണ്ടിയെ ഏവര്‍ക്കും എപ്പോഴും കാണാമെന്നുള്ള സൗകര്യവുമുണ്ട്.
എന്നാല്‍ രമേശ് ചെന്നിത്തല പലപ്പോഴും പലര്‍ക്കും അപ്രാപ്യനാണ്.
തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ 8 കക്ഷി നേതാക്കളേയാണ് സോണിയ കാണുന്നത്. ഓരോത്തര്‍ക്കും മിനിറ്റുകള്‍ മാത്രമാണ് ലഭിക്കുക. ഓരോ കക്ഷികളുടെ രണ്ട് നേതാക്കള്‍ വീതമാണ് സോണിയയെ കാണുന്നത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃഘടനയില്‍ തത്‌കാലം മാറ്റം വേണ്ടെന്നാണ് സോണിയ പറഞ്ഞിട്ടുള്ളത്. ചെന്നിത്തലയുടെ മുഖ്യമന്ത്രിസ്ഥാനം എന്തായാലും അജണ്ടയിലില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെതിരെ വീണ്ടും ഉയര്‍ന്ന ആരോപണം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഘടകക്ഷി നേതാക്കള്‍ അറിയിച്ചേക്കും.
തനിക്ക് പ്രത്യേകമായി സോണിയയെ കാണണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തലപ്പത്ത് കെഎം മാണിയുള്ളപ്പോള്‍ അത് അനുവദിക്കാനിടയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha