Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....


ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ...ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ

19 APRIL 2024 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് നടപടിയില്ലെന്ന് പരിഹാസം,പാര്‍ട്ടിയെ പൊളിച്ചടുക്കുന്ന ചര്‍ച്ച പുറത്ത്,നാറിനാണംകെട്ട് തലയില്‍ മുണ്ടിട്ട് ഓടേണ്ട ഗതികേടില്‍ ഗോവിന്ദന്‍

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമാണ് ഉണ്ടാകാൻ പോകുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ...ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...

ഇനിയുള്ള ഓരോ മണിക്കൂറും കമ്യൂണിസത്തിലെ മുതലാളിത്ത അവതാരമായി മാറിയ  വീണാ വിജയനും മുഖ്യമന്ത്രി  പിണറായി വിജയനും നിര്‍ണായകമാണ്. മകള്‍ അകത്തുപോകുമ്പോള്‍ അച്ഛന്‍ പുറത്തുപോകുന്ന സ്ഥിതിവിശേഷമാണ് ഇനി സംഭവിക്കുക. വീണാ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ചായയും ബിസ്‌കറ്റും  കൊടുത്തു സല്‍ക്കരിക്കാനല്ല വിളിച്ചുവരുത്താന്‍ പോകുന്നത്.
കരിമണല്‍ കര്‍ത്താ വീണ വിജയന്റെ  ഉടായിപ്പു തട്ടിക്കൂട്ട് കമ്പനിക്ക് നല്‍കിയ ഒന്നേ മുക്കാല്‍ കോടിയുടെ കഥ കേള്‍ക്കാനല്ല ഇഡി വീണയെ വിളിച്ചുവരുത്തുന്നത്. കോഴയുടെ തെളിവുകള്‍ മാത്രമല്ല എണ്ണമറ്റ മറ്റ് തെളിവുകള്‍ക്കുമുന്നില്‍ വീണമോള്‍ വീഴുമെന്ന് തീര്‍ച്ചയാണ്.
ഒന്നുകില്‍ പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷിക്കണം. അതുണ്ടായില്ലെങ്കില്‍ വീണയെ അറസ്റ്റുചെയ്യും. അങ്ങനെയൊരു അറസ്റ്റ് ഇന്നോ നാളെയോ സംഭവിച്ചാല്‍ ആ നിമിഷം പിണറായി വിജയന്‍ രാജിവയ്ക്കും. മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും രാജിവച്ചൊടും. കേരളത്തിലെ സിപിഎമ്മിന്റെ അടിപറിയാന്‍ പോകുന്ന ദിവസങ്ങളാണ് നിര്‍ണായകമായ ലോക് സഭതെരഞ്ഞടുപ്പിനു തൊട്ടു മുന്‍പ് സംഭവിക്കാന്‍ പോകുന്നത്.

 


മൂന്നു കാര്യങ്ങളാണ് കോഴക്കഥയില്‍ അടിവരയിച്ച് ഇഡി ചോദിക്കാന്‍ പോകുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം  നല്‍കാന്‍ വീണ മോള്‍ക്ക് സാധിക്കുകയമില്ല. വീണയുടെ പേരിലുള്ള തട്ടിപ്പ് കമ്പി കരിമണല്‍ കര്‍ത്തായ്ക്ക് എന്തു സാങ്കേതിക സേവനവും ഉപദേശവുമാണ് നല്‍കിയത്. ഈ പണം കൊണ്ട് വീണ എന്തു ചെയ്തു. വീണയുടെ കമ്പനി കമല വിജയന്റെ ശമ്പളംകൊണ്ട് കെട്ടിപ്പൊക്കിയതാണെന്നതിന് എന്തുണ്ട് തെളിവ്.
രണ്ടു ദിവസമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും പോകാനാകാതെ  പിണറായി വിജയന്‍ മകളെ രക്ഷപ്പെടുത്താനുള്ള തത്രപ്പാടിലാണ്. ബിജെപി നേതൃത്വത്തെ ഏതു തരണത്തിലാണ് പിണറായി   പ്രീണിപ്പെടുത്താന്‍ പോകുന്നതെന്ന് പിണറായുടെ വിവാദ ദല്ലാളന്‍മാര്‍ക്കു മാത്രമേ അറിയൂ. ഇഡിയുടെ മേല്‍ സമ്മര്‍ദം ഉണ്ടാകുന്നില്ലെങ്കില്‍ ആ നിമിഷം വീണയുടെ നില പരിതാപകരമാകും.
മുഖ്യമന്ത്രിയുടെ വീഴാന്‍പോകുന്ന മകള്‍  വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി നിലവി പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യ ചെയ്യലിന് വിളിച്ചുവരുത്താനുളള അവസാനവട്ട നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി.

 

 


 വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സും കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും തമ്മില്‍ വേറെയും ദുരൂഹ പണമിടപാടുകള്‍ നടന്നതായാണ് സൂചന. ഇതിന്റെ തെളിവുകളുമായാണ് ഇഡി വീണാ വിജയനെ ചോദ്യം ചെയ്യുന്നതെങ്കില്‍ സംഗതിയുടെ ഗൗരവം ഏറെ വര്‍ധിക്കും.
നോട്ടീസ് നല്‍കിയിട്ടും ആരോഗ്യപ്രശ്‌നം പറഞ്ഞ് ഹാജരാകാതിരുന്ന സാഹചര്യത്തില്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ കരിമണല്‍ കോടീശ്വരനെ  കഴിഞ്ഞ ദിവസം ചോദ്യംചെയ്തത്. സി.എം.ആര്‍.എല്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍തന്നെ കര്‍ത്തയെയും ചോദ്യം ചെയ്യാന്‍ ഇ.ഡി നീക്കംനടത്തിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.
പിണറായി വിജയന്റെ തണലിലും സ്വാധീനത്തിലും മകള്‍ വീണ നടത്തിയ കൊള്ളയെ ന്യായീകരിച്ച് സിപിഎം ഡല്‍ഹി  പോളിറ്റ് ബ്യൂറോയില്‍ കാര്യമായ പണിയൊന്നുമില്ലാത്ത തലനരച്ച  സഖാക്കള്‍ കേരളത്തിലേക്ക് ആഗതരായിട്ടുണ്ട്.  ഡല്‍ഹിയില്‍ ഫ്‌ളാറ്റും സുഖംശാപ്പാടും  വട്ടച്ചെലവുമൊക്കെ കേരളത്തിലെ സിപിഎമ്മില്‍ നിന്ന് വാങ്ങിയെടുത്ത് ഡല്‍ഹിയെ എസി മുറിയില്‍ സുഖവാസം അനുഷ്ഠിക്കുന്ന മൂന്നു നാലു പോളിറ്റ് ബ്യൂറോ സഖാക്കള്‍ കേരളത്തിലെത്തി ഇഡിയെ ചീത്ത വിളിക്കുകയാണ്. ഉണ്ണുന്ന ചോറിനു നന്ദി കാണിക്കുന്നതില്‍ ആര്‍ക്കും തെറ്റ് പറയാനുമാകില്ല.
കേരളത്തിലേക്കല്ലാതെ വേറൊരിടത്തേക്കും പോകാന്‍ സാഹചര്യമില്ലാത്ത ഇവര്‍ ഇനിയുള്ള ദിവസങ്ങളിലും  കേരളത്തില്‍ തന്നെ കറങ്ങുമെന്നാണ് സൂചന. മൂതിര്‍ന്ന  ഒരു പോളിറ്റ് ബ്യൂറോ സഖാവിന്  മണിക്കൂര്‍ ഇടവിട്ടുവലിക്കാനുള്ള അമേരിക്കന്‍ നിര്‍മിത സിഗരറ്റ് വരെ കേരളത്തിലെ പാര്‍ട്ടിഫണ്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതെന്നാണ് പഴയ കാലം തൊട്ടുള്ള കേള്‍വി. സ്വകാര്യ മുതലാളിത്തത്തെയും ആഗോള കുത്തകളെയും അധിക്ഷേപിക്കുന്ന പ്രസംഗം അടിമ സഖാക്കള്‍ക്കു മുന്‍പില്‍ പറയുന്നതിനു മുന്‍പ് സഖാവ് വലിക്കുന്നത് അമേരിക്കന്‍ സിഗരറ്റാണെന്ന് ആരറിയുന്നു.
വീണാ വിജയന്‍ കേസില്‍ ഇ.ഡി.ക്ക് എന്താണ് കാര്യമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സഖാവിന്റെ ചോദ്യം.  ഒരു കമ്പനി മറ്റൊരു കമ്പനിക്ക് കരാറനുസരിച്ച് പണം നല്‍കിയെന്നേയുള്ളുവെന്നാണ് കാരാട്ട് സഖാവിന്റെ ന്യായീകരണം. രാജ്യത്തെ പലയിടത്തുമുള്ളപോലെ കേരളത്തിലും ഇ.ഡി. രാഷ്ട്രീയ ഉപകരണമായി മാറിയെന്നാണ് ആ മൂത്ത സഖാവിന്റെ വാദം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (2 minutes ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (9 minutes ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (13 minutes ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (13 minutes ago)

‘അപ്രത്യക്ഷ’നായി മോദി;  (22 minutes ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (25 minutes ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (29 minutes ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (33 minutes ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (39 minutes ago)

സൂര്യകാന്തിൽ ലാവ്ലിൻ തീരും  (42 minutes ago)

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം  (58 minutes ago)

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാന്‍ തീരുമാനം  (1 hour ago)

കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം.വിൻസന്റ് എം.എൽ.എ; പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തു...  (1 hour ago)

Malayali Vartha Recommends