Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന മൊഴി നല്‍കുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

19 APRIL 2024 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച്ചാലും ലോകതോല്‍വിയാണ്,വെളുപ്പിക്കാന്‍ വന്നിട്ട് ആര്യയെ കടിച്ചുകുടയാന്‍ ഇട്ടുകൊടുത്ത അവസ്ഥ,വാഴക്കുല ചേച്ചിയും മേയറൂട്ടിയും കൂട്ടക്കരച്ചില്‍

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? അതോ മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന മൊഴി നല്‍കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വോട്ടെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ ഇ.ഡിയുടെ തിടുക്കപ്പെട്ടുള്ള നീക്കം സി.പി.എമ്മിനെ മാത്രമല്ല പിണറായി വിജയനെയും വെട്ടിലാക്കിയിരിക്കുകയാണ്. അപകടം നേരത്തെ മണത്തോടെയാണ് കര്‍ത്ത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ആദായനികുതി വകുപ്പ് ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡില്‍ സി.എം.ആര്‍.എല്‍ കമ്പനിയും ഉദ്യോഗസ്ഥരും നല്‍കിയ മൊഴി ഇ.ഡിക്ക് കൈമാറരുതെന്നാണ് ഇവരുടെ ആവശ്യം. യാതൊരു യുക്തിയുമില്ലാത്ത ആവശ്യം ഉന്നയിച്ച് കര്‍ത്താ കോടതിയെ സമീപിച്ചത് രണ്ട് കാര്യങ്ങള്‍ക്കൊണ്ടായിരിക്കാം. ഒന്ന് എക്‌സാലോജിക്കിന് എന്ത് കൊണ്ട് പണം നല്‍കിയെന്നും അതിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും പുറത്താകും. മറ്റൊന്ന് ഇ.ഡി കള്ളപ്പണ ഇടപാടിന് കേസെടുക്കും. ഇത് രണ്ടും സി.പി.എമ്മിനൊപ്പം കരിമണല്‍ കര്‍ത്തയ്ക്കും ദോഷം ചെയ്യും.

കള്ളപ്പണക്കേസ് എടുത്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം പുറത്താകാനാവാതെ അകത്ത് കിടക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളടക്കം അലട്ടുന്ന കര്‍ത്തായെ സംബന്ധിച്ച് അറസ്റ്റ് ദുരിതമായി മാറും. പിണറായിക്കും മകള്‍ക്കും എതിരെ മൊഴിനല്‍കിയാലുള്ള പുകിലിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. സി.എം.ആറെല്ലിനെ തകര്‍ക്കാനുള്ള എന്ത് നടപടിയും അവര്‍ സ്വീകരിക്കും.

സി.എം.ആര്‍.എല്ലിലെ നടപടികള്‍ പൂര്‍്തതിയായാല്‍ ഇ.ഡി എക്‌സാലോജിക്കിലേക്കാവും നീങ്ങുക. അങ്ങനെയെങ്കില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള കാര്യങ്ങള്‍ നിയമപരമായി തടയാന്‍ വീണയ്ക്കാകില്ല. രാഷ്ട്രീയപ്രേരിതം എന്ന പ്രതിരോധം സി.പി.എമ്മിന് തീര്‍ക്കാനാകും. തെരഞ്ഞെടുപ്പ് സമയത്ത് അത് എത്രത്തോളം വിലപ്പോകുമെന്ന് പ്രവചിക്കാനാകില്ല.

തോമസ് ഐസക്കിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള ഇ.ഡി നടപടിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും അതു പോലെയല്ല വീണയുടെ കേസ്. കേസെടുത്ത് മൂന്നാഴ്ചയ്ക്കകം സി.എം.ആര്‍.എല്ലിലെ പ്രധാന ഉദ്യോഗസ്ഥരെയെല്ലാം ഇ.ഡി ചോദ്യം ചെയ്തു കഴിഞ്ഞു. അതാണ് വീണയുടെയും സി.പി.എമ്മിന്റെയും തലയില്‍ ഡെമോക്ലീസിന്റെ വാള്‍ തൂങ്ങിക്കിടക്കുകയാണെന്ന് പലരും പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അറസ്‌ററ് ചെയ്താല്‍ നിരപരാധിയാണെങ്കില്‍ പോലും പുറത്തിറങ്ങാന്‍ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കും.

ഡെല്‍ഹിയിലെ ആപ് നേതാവ് സഞ്ജയ് സിംഗിന് അങ്ങനെയാണ് അടുത്തിടെ ജാമ്യം ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായത് കൊണ്ട് രാഷ്ട്രീയമായത് ഗുണം ചെയ്യും. കേരളത്തിലിപ്പോഴങ്ങനെ സംഭവിച്ചാല്‍ വലിയ വോട്ട് ചോര്‍ച്ച സി.പി.എമ്മിനുണ്ടാകും. ജയിക്കുമെന്ന് പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥികള്‍ പോലും പരാജയപ്പെട്ടേക്കാം. രണ്ടാമത് എത്തുമെന്ന് കരുതിയിടത്തൊക്കെ മൂന്നാമിടത്തായേക്കാം. രണ്ടായാലും രാഷ്ട്രീയമായി ഏറെ ദോഷം ചെയ്യും. യു.ഡി.എഫിനും ബി.ജെ.പിക്കും മേല്‍ക്കൈ നേടാനുമാവും.

ഇടതുമുന്നണി പൊട്ടിത്തെറിയിലേക്ക് പോകാനും സി.പി.എമ്മില്‍ പിണറായി ഉള്‍പ്പെടെ പലരുടെയും കസേര തെറിക്കാനും ഇടയാക്കും. അതുകൊണ്ട് ഇ.ഡി കുരുക്ക് അഴിക്കുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് പ്രായോഗികമായ കാര്യമല്ല. കേരളത്തിലിതുവരെ ഒരു നേതാവിന്റെയും മക്കള്‍ നേരിടാത്തത്ര വെല്ലുവിളിയാണ് വീണാ വിജയന്‍ നേരിടുന്നത്. അതോടൊപ്പം സി.പി.എം നേരിടുന്ന നാണക്കേടും. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരും ഘടകകഷികളും കടുത്ത അതൃപ്തിയിലാണ്.

ഇത്തരം കാര്യങ്ങള്‍ സാധാരണ മുളയിലേ നുള്ളാറുള്ള പാര്‍ട്ടിയായിരുന്നു സി.പി.എം. കോടിയേരിയുടെ മക്കളുടെ കാര്യത്തില്‍ പോലും സാമാന്യ യുക്തിക്ക് നിരക്കുന്ന നിലപാട് സ്വീകരിച്ച സി.പി.എം പിണറായിയുടെ മകളുടെ കാര്യത്തില്‍ തെറ്റായ സമീപനമാണ് സ്വീകരിച്ചത്. തുടക്കം മുതല്‍ വീണയ്ക്ക് കുട പിടിച്ചിരുന്ന എം.വി ഗോവിന്ദന് പിന്നീടത് തിരുത്തേണ്ടി വന്നതും അതുകൊണ്ടാണ്.

രണ്ട് കമ്പനികള്‍ തമ്മില്‍ നടത്തിയ നിയമപരമായ ഇടപാടാണെന്നും ബാങ്ക് രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പിണറായി മകളെ ന്യായീകരിക്കുന്നുണ്ടെങ്കിലും സംഗതി വശപ്പിശകാണെന്ന് കാരണഭൂതനറിയാം. അല്ലെങ്കില്‍ ആദായനികുതി വകുപ്പ് ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡിന് കര്‍ത്തായുടെ കമ്പനി ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ഇ.ഡിക്ക് കൈമാറുന്നതിനെ ഭയക്കുന്നത് എന്തിനാണ്. ആ ഭയം വെറുതെയല്ല, മകള്‍ അഴിക്കുള്ളിലാകുമോ എന്ന പിതാവിന്റെ അങ്കലാപ്പില്‍ നിന്ന് ഉണ്ടായതാണ്.

പിണറായിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. അതിന്റെ നേട്ടം തങ്ങള്‍ക്ക് കിട്ടുമെന്ന് അവര്‍ക്കറിയാം. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇ.ഡി വേട്ടയാടുമ്പോള്‍ പിണറായിയെ തൊടാത്തതെന്ത് എന്ന ചോദ്യം രാഹുല്‍ഗാന്ധി ഉയര്‍ത്തിയത് അതുകൊണ്ടാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് പ്രധാനമന്ത്രി കട്ടാക്കടയില്‍ നടത്തിയത്. ഇരുഭാഗത്ത് നിന്നും ശക്തമായ ആക്രമണമാണ് സി.പി.എം നേരിടുന്നത്. ഇതെല്ലാം പിണറായിയും മകളും കാരണമാണെന്നാണ് പാര്‍ട്ടിയിലുള്ള പലരും ഘടകക്ഷികളും അടക്കംപറയുന്നത്.

ഒന്നോ, രണ്ടോ സീറ്റ് ലഭിച്ചാല്‍ ഭാഗ്യം എന്ന നിലയിലാണ് നിലവിലെ കാര്യങ്ങള്‍. അതിനിടെ അവസാനനിമിഷം ഇ.ഡി കയറി നിരങ്ങിയാല്‍ എന്താകും അവസ്ഥയെന്ന് പ്രവചിക്കാനാകില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അതിന്റെ നാണക്കേട് മാറില്ല. രണ്ട് കൊല്ലം കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും. നിലംതൊടാനാകാത്ത അവസ്ഥയാകും ഒരു പക്ഷെ, അന്നുണ്ടാവുക. ശശിധരന്‍ കര്‍ത്താ കാരുണ്യവാനാണെങ്കില്‍ സി.പി.എമ്മിന് ഇതില്‍ നിന്നെല്ലാം രക്ഷപെടാനാകും. അതിന് കര്‍ത്താ ചാവേറാകണം. അതിന് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (1 hour ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (1 hour ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (1 hour ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (1 hour ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (2 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (2 hours ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (5 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (5 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (5 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (5 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (5 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (5 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (6 hours ago)

Malayali Vartha Recommends