Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..

ഡോണാ സാജന്റെ കൊലപാതകിയായ ഭർത്താവിനെ, ഇനിയും കണ്ടെത്താൻ കഴിയാതെ കനേഡിയൻ അന്വേഷണ സംഘം... കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന്...

26 MAY 2024 03:03 PM IST
മലയാളി വാര്‍ത്ത

ഡോണാ സാജന്റെ കൊലപാതകിയായ ഭർത്താവിനെ ഇനിയും കണ്ടെത്താൻ കഴിയാതെ കനേഡിയൻ അന്വേഷണ സംഘം. കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസ് ഇപ്പോഴും ഒളിവിലാണ്. ഡോണയുടെ അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാൽ കടന്നു കളഞ്ഞത്. ലാൽ ഡൽഹിയിൽ വിമാനമിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ലാലിന്റെ പാസ് പോർട്ടിന്റെ കാലാവധി 19 ന് കഴിഞ്ഞിരുന്നു. ഇയാൾ രാജ്യത്ത് തുടരുകയോ വ്യാജ പാസ് പോർട്ടിൽ നാടുവിടുകയോ ചെയ്യുമെന്നാണ് സംശയം. ലാൽ രക്ഷപെടാതിരിക്കാനുള്ള നടപടി പൊലീസ് വേഗത്തിൽ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

 

കേന്ദ്ര ഏജൻസികളുടെ സഹായം തേടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. കാനഡ പൊലീസിന് ഇക്കാര്യത്തിൽ വലിയ വീഴ്ചയുണ്ടായി. അതിനിടെ ലാലിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി.പതിനെട്ട് ദിവസത്തിന് ശേഷം കാനഡയിൽ നിയമനടപടികൾ പൂർത്തിയാക്കിയാണ് ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്. മെയ് ഏഴിന് ഡോണയുടെ ഭർത്താവ് ലാൽ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനുംആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയിൽ അയച്ചിരുന്നു. കാനഡ പൊലീസുമായി വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്.

ഒരുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതശരീരത്തിന്. ചൂതാട്ടത്തിൽ ഉൾപ്പെട്ട് കടക്കാരനായ ലാൽ കെ പൗലോസ്, ഡോണയുമായി വഴക്കിട്ടിരുന്നു.വീണ്ടും ചൂതാട്ടത്തിൽ പണമിറക്കുന്നത് ഡോണ തടഞ്ഞതുകൊലപാതകത്തിൽ കലാശിച്ചെന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡോണയുടേതുകൊലപാതകമെന്ന് കാനഡ പൊലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണ സാജ (34)നെ മെയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാഗമായ ലാൽ കെ. പൗലോസാണ്. സംഭവ ദിവസംതന്നെ ലാൽ കെ. പൗലോസ് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് സംശയം.

 

എട്ടുവർഷമായി ഇരുവരും കാനഡയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയിൽ കണ്ടത്. ഭാര്യയെ കൊന്ന് ഭർത്താവ് നാടുവിട്ടുവെന്നാണ് സംശയം. ശാസ്ത്രീയ തെളിവുകളിലൂടെയാണ് ഡോണയുടേതു കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്.അതിന് ശേഷമാണ് ഭർത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചത്.

 

കാനഡ പത്രങ്ങളിലും വെബ് സൈറ്റിലും ഇയാളുടെ ചിത്രം സഹിതം വാർത്തയും നൽകി. പ്രതിയെ കുറിച്ച് വിവരമുള്ളവർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പരും നൽകി. ഇതിനൊപ്പമാണ് കേരളത്തിലുള്ള ബന്ധുക്കളേയും വിവരം അറിയിക്കുന്നത്.ഇന്ത്യയിലേക്ക് കടന്ന ലാലിനെ പിടികൂടാൻ കാനഡ ഇന്ത്യയുടേയും സഹായം തേടും. ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം അത്ര ശക്തമല്ല. കുറ്റാവളികളെ കൈമാറുന്നതിലും നിരവധി നൂലാമാലകളുണ്ട്.ഇതെല്ലാം മനസ്സിലാക്കി ലാൽ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ കൊല്ലപ്പെട്ട ഡോണയും ഇന്ത്യാക്കാരിയാണ്. അതുകൊണ്ട് തന്നെ ലാലിന് അധിക കാലം ഒളിച്ചിരിക്കാൻ കഴിയില്ലെന്നാണ് കാനാഡ പൊലീസിന്റെ കണക്കു കൂട്ടൽ. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായവും കാനഡ തേടിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (6 minutes ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (12 minutes ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (31 minutes ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (6 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (6 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (7 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (7 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (7 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (7 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (8 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (8 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (9 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (9 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends