ആവശ്യങ്ങള്‍ പരിഗണിക്കുന്നതുവരെ ജോസ് കെ. മാണി നിരാഹാരം തുടരുമെന്ന് കെ എം മാണി

റബര്‍ വിഷയത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുന്നതുവരെ ജോസ് കെ. മാണി എം.പി നിരാഹാര സമരം തുടരുമെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി. കേന്ദ്ര വിലസ്ഥിരതാ ഫണ്ടില്‍നിന്ന് 500 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി നിര്‍മല സീതാരാമനോട് ഫോണില്‍ ആവശ്യപ്പെട്ടതായും മാണി പറഞ്ഞു. വിഷയത്തില്‍ കേരള കോണ്‍ഗ്രസ് വിവിധ സമര പരിപാടികളുമായി മുമ്പോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റബ്ബര്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാനായി കേരളാ കോണ്‍ഗ്രസ് എംപി ജോസ് കെ മാണി നടത്തുന്ന നിരാഹാരം 5ാം ദിവസം കടക്കുമ്പോള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് താല്‍കാലിക ആശ്വാസമായി സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ് എം എംപി ജോസ് കെ മാണി കോട്ടയം തിരുനക്കരയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്.
മാര്‍ച്ച് 31 വരെയാണ് റബറിന്റെ ഇറക്കുമതി നിരോധനം. റബര്‍ ഇറക്കുമതി നിരോധിക്കുന്നതായി ജനുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























