കോണ്‍ഗ്രസിന് ആരും ഫണ്ട് കൊടുക്കുന്നില്ല

ബാറുകള്‍ പൂട്ടുകയും ഹോട്ടലുകള്‍ക്കും മറ്റുമെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതോടെ വലിയ മുതലാളിമാരും ഹോട്ടലുടമകളും മറ്റും കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നില്ല. ഇതോടെ സുധീരന്റെ ജനരക്ഷായാത്രയുടെ ഉള്‍പ്പെടെയുള്ള പല ചെലവുകളും വെട്ടിച്ചുരുക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ പിരിവിനായി ഹോട്ടന്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനെ സമീപിച്ചപ്പോള്‍ പൂട്ടിയ ബാറുകളുടെയും വിഴിഞ്ഞം പദ്ധതിയുടെയും പടം കാണിച്ച് മടക്കി അയച്ചു. വിഴിഞ്ഞം പദ്ധതി വരുന്നതോടെ പദ്ധതി പ്രദേശത്തെ നിരവധി ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഒഴിപ്പിക്കേണ്ടിവരും. ഇതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതോടെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാവുമെന്ന് നേതാക്കള്‍ തന്നെ പറയുന്നു. അതേസമയം വന്‍ കിട കമ്പനികളുടെയും വ്യവസായികളുടെയും മറ്റും നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ ശ്രമം നടക്കുന്നതായി അറിയുന്നു. കോടിക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് കുടിശിഖയായി ലഭിക്കാനുള്ളത്. ഇത് ഒഴിവാക്കാനായി പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെടാനാണ് പദ്ധതി. ഇതിന് പലരും വഴങ്ങിയേക്കും.
കെ.പി.സി.സി പ്രസിഡന്റ് ആയത് മുതല്‍ പാര്‍ട്ടി ഫണ്ട് കുറഞ്ഞ് തുടങ്ങിയതായി പല നേതാക്കളും പരാതിപ്പെടുന്നു. കെ.പി.സി.സി ഓഫീസിലെ കറന്റ് ചാര്‍ജും വെള്ളക്കരവും അടയ്ക്കാന്‍ പോലും മാസം പണം തികഞ്ഞിരുന്നില്ല. എന്നാല്‍ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കണക്ഷന്‍ നിലനിര്‍ത്തുകയായിരുന്നു. ബാറുകള്‍ അടച്ച് പൂട്ടിയതോടെ ഇനി കോണ്‍ഗ്രസിന് ഒരു പൈസ പോലും കൊടുക്കേണ്ടെന്ന് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. അസോസിയേഷന്‍ പിരിച്ചെടുത്ത് നല്‍കിയ തുക തിരികെ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























