സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് മുന്നില്‍

56ാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നാലാം ദിവസം അവസാനിക്കുമ്പോള്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എല്ലാ ജില്ലകളും. 660 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. 655 പോയിന്റുമായി പാലക്കാട് പിന്നാലെയുണ്ട്. 650 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്.
എറണാകുളം, മലപ്പുറം, ജില്ലകളാണ് പിന്നീടുള്ളത്. ആതിഥേയരായ തിരുവനന്തപുരം 579 പോയിന്റോടെ പത്താം സ്ഥാനത്താണ്. ഇടുക്കിയാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവില്‍ 503 പോയിന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























