ബാര്‍ കോഴ കേസ്: മന്ത്രി കെ. ബാബുവിനെതിരെ എക്‌സൈസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി

മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ കോഴ കേസില്‍ എക്‌സൈസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം അന്വേഷണം. ഒരു മാസത്തിനകം കേസില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. അന്വേഷണ കാര്യത്തില്‍ വിജിലന്‍സിന് ആത്മാര്‍ഥയും ഇച്ഛാശക്തിയും കാണിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ബാര്‍ കോഴ ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഹര്‍ജിക്കാരനല്ലെന്നും സര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സിന് സത്യസന്ധതയില്ല. ബാബുവിന്റെ സ്വത്തുക്കള്‍ പരിശോധിച്ചോ ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചു പൂട്ടണോ എന്നും കോടതി ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























