ജോസ് കെ മാണിയെ അറസ്റ്റ് ചെയ്ത് നീക്കി

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കോട്ടയത്ത് ജോസ് കെ മാണി എംപി നടത്തി വന്നിരുന്ന നിരാഹാര സമരം ആറാം ദിവസത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ പ്രവേശിപ്പിച്ചു.
ജോസ് കെ മാണിയുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പാര്‍ട്ടി ലീഡര്‍ കെ.എം.മാണി സമരപ്പന്തലിലെത്തി ജോസ് കെ.മാണിയെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് നീക്കാന്‍ പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. എന്നാല്‍ റബര്‍ വിലയിടിവിന്റെ കാര്യത്തില്‍ കേന്ദ്രം ഇടപെടാതെ നിരാഹാരസമരം അവസാനിപ്പിക്കില്ല എന്നയിരുന്നു ജോസ് കെ മാണിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നത്. നേരത്തെ കലക്ടറും മറ്റ് മുതിര്‍ന്ന നേതാക്കളും സമരം അവസാനിപ്പിക്കുന്നതുമായി ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ റബ്ബര്‍ വില ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീരിക്കാതെ നിരാഹാര സമരത്തില്‍ നിന്നും പിന്‍മാറില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























