കെ.ബാബു മുഖ്യമന്ത്രിയെയും സുധീരനെയും രാജിസന്നദ്ധത അറിയിച്ചു

ബാര്‍ കോഴ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്നുള്ള തിരിച്ചടിയെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി കെ.ബാബു തത്സഥാനം രാജിവയ്ക്കുന്നുവെന്ന് ഉറപ്പായി. രാജി സന്നദ്ധത ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെയും അറിയിച്ചു. മൂന്നു മണിയോടെ എറണാകുളം പ്രസ് ക്ലബില്‍ വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന കോടതിയുടെ പരാമര്‍ശം ഗൗരവതരമാണെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. ബന്ധപ്പെട്ട നേതാക്കളുമായി ആലോചിച്ച ശേഷം ഉചിതമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി പരാമര്‍ശം വന്നയുടന്‍ ബാബു സുധീരനെ ഫോണില്‍ വിളിച്ച് രാജിസന്നദ്ധത അറിയിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























