ഗൂഢാലോചന നടന്നിട്ടില്ല ബിജു രമേശ്

മന്ത്രി ബാബുവിനെതിരായ അഴിമതി കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വി ശിവന്‍കുട്ടിയെയും സന്ദര്‍ശിച്ച് ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. അദ്ദേഹത്തെ കണ്ട് പ്രശ്‌നങ്ങള്‍ സംസാരിച്ചിരുന്നു.
പല നേതാക്കളെയും കണ്ടിരുന്നു .സത്യം പുറത്തുപറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തില്‍ വന്നാല്‍ ബാര്‍ തുറന്നുതരാമെന്നൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. കൊച്ചിയില്‍ പോയി കോടതി കയറി ഇറങ്ങി നടക്കാന്‍ നേരമില്ലാത്തതിനാലാണ് മാനനഷ്ട കേസില്‍ സ്‌റ്റേ വാങ്ങിയത്.കേസ് നേരിടാന്‍ ഭയമുണ്ടായിട്ടല്ല. അതിലെന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.
ബാബുവിന്റെ കേസില്‍ ഉറച്ചുനില്‍ക്കുമെന്നും എന്ത് പ്രലോഭനം ഉണ്ടായാലും പിന്നോട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























