വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വയനാട് തിരുനെല്ലിയില്‍ നെതര്‍ലന്‍ഡ്സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വയനാട് സന്ദര്‍ശിക്കാനായി എത്തിയ 25കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കഴിഞ്ഞ ഡിസംബറില്‍ ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങിലൂടെയാണ് യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടിലെത്തിയത്.
തിരുമ്മു ചികിത്സക്കിടെ റിസോര്‍ട്ടിലെ ജീവനക്കാരന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും അതിക്രമം ചെയ്തുവെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞത്. നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു.
ഈ മാസം 14നാണ് പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്കാന് വൈകിയതെന്നാണ് യുവതി പറയുന്നത്. എന്നാല്‍, പരാതി ലഭിച്ച് ഒരാഴ്ചയായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വീഴ്ചയില്ലെന്നും പരാതിയില്‍ പൂര്‍ണവിവരം ഇല്ലാതിരുന്നതാണ് കാലതാമസം നേരിട്ടതെന്നുമാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























