പല തവണ പറഞ്ഞു കേട്ടില്ല... സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം അമ്മ അടിച്ചു തകര്‍ത്തു; ബസില്‍ വെച്ച് നേരിട്ട ദുരനുഭവം മകള്‍ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്; കൂടാതെ പോസ്‌കോ കേസും

കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതിന് ക്ഷമിക്കാനാകില്ല. കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരന്‍ രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലമാണ് പെണ്‍കുട്ടിയുടെ അമ്മ അടിച്ചുതകര്‍ത്തത്.
ബസില്‍ വെച്ച് നേരിട്ട ദുരനുഭവം മകള്‍ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. ബസ് കണ്ടക്ടര്‍ രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടൂര്‍ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിന്റെ പാലം തകര്‍ന്ന രാധാകൃഷ്ണ പിള്ള. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോടാണ് പ്രതി സ്വകാര്യ ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയത്. ബസിറങ്ങിയ ഉടന്‍ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ പ്രതിയെ കണ്ട് കാര്യം ചോദിച്ചു.
വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ മര്‍ദ്ദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് എതിരെ കണ്ടക്ടറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് കേസെടുക്കുമെന്നാണ് വിവരം.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുംവിധം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വഴിയില്‍ തടയരുതെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്ക് വാട്സാപ്പില്‍ കൈമാറാം. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.
ബസ് തടയുമ്പോള്‍ അതിലെ യാത്രക്കാരുടെ സമയമാണ് നഷ്ടമാകുന്നത്. ബസ് തടഞ്ഞ വ്യക്തിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കാന്‍ വ്യവസ്ഥയുണ്ട്. യാത്രക്കാരില്‍ നിന്നോ, പൊതുജനങ്ങളില്‍നിന്നോ മോശംപെരുമാറ്റം ഉണ്ടായാല്‍ ജീവനക്കാര്‍ക്ക് അത് ചിത്രീകരിച്ച് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറാം. ജീവനക്കാരെ കൈവെക്കുന്നത് അംഗീകരിക്കാനാകില്ല. ക്രിമിനല്‍ കേസെടുക്കും.
സ്വകാര്യബസ് ജീവനക്കാര്‍ മത്സരയോട്ടത്തിനും അക്രമത്തിനും മുതിരരുത്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കാല്‍നട യാത്രികര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രഥമപരിഗണന നല്‍കണം. റോഡ് മുറിച്ചുകടക്കാന്‍ വാഹനം നിര്‍ത്തിക്കൊടുക്കണം. ഇന്‍ഡിക്കേറ്റര്‍ ഇടാന്‍പോലും ഡ്രൈവിങ് സ്‌കൂളുകാര്‍ പഠിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പ് ബോട്ടുകളിലേക്ക് 'പുസ്തകതോണി' എന്ന ആശയം വ്യാപിപ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ തരംഗത്തില്‍ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കാനും യാത്രയിലെ വിരസത ഒഴിവാക്കി കായല്‍ കാറ്റില്‍ പുസ്തകങ്ങള്‍ വായിക്കാനുമുള്ള സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളില്‍ ഒരു വര്‍ഷം മുന്‍പ് നടപ്പിലാക്കിയിരുന്നു.
ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈര്‍ഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടില്‍ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ ബോട്ടിലാണ് യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകളില്‍ നിന്നും സ്‌കൂളില്‍ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങളാണ് ബോട്ടില്‍ സജ്ജമാക്കിയത്.
https://www.facebook.com/Malayalivartha

























