നവോത്ഥാന നായകാ കാണാം... സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിനും ജയരാജനും രൂക്ഷ വിമര്‍ശം; സ്ഥാനാര്‍ഥി എന്നനിലയില്‍ എം. മുകേഷിന്റെ പ്രവര്‍ത്തനവും സമീപനവും മോശമായിരുന്നു; ഈഴവ വോട്ടിലെ ഇളക്കം തടയാന്‍ സി.പി.എം.

സംസ്ഥാനത്തെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ സിപിഎം പരാജയം വിലയിരുത്തുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമര്‍ശം. സ്ഥാനാര്‍ഥി എന്നനിലയില്‍ എം.മുകേഷിന്റെ പ്രവര്‍ത്തനവും സമീപനവും മോശമായിരുന്നു. പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ടുപോയില്ലെന്നും വിമര്‍ശമുണ്ടായി.
സ്ഥാനാര്‍ഥി നിസ്സഹകരിച്ചതിനാല്‍ പാര്‍ട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കേണ്ടി വന്നു. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചാരണം ദോഷംചെയ്‌തെന്നും ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുയര്‍ന്നു.
എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജനെതിരേ രൂക്ഷ വിമര്‍ശനമാണുണ്ടായത്. വോട്ടെടുപ്പ് ദിവസം രാവിലെ, താന്‍ ബി.ജെ.പി.നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ഇ.പി.ജയരാജന്റെ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ്.കണ്‍വീനറെ നിയന്ത്രിക്കണമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി.ക്ക് മികച്ച സ്ഥാനാര്‍ഥികളാണെന്നും ചിലയിടങ്ങളില്‍ ബി.ജെ.പി.യും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും ജയരാജന്‍ പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രി പലതവണ കൊല്ലത്തുവന്നിട്ടും ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ല. മുന്നണിയെന്നനിലയില്‍ മണ്ഡലത്തില്‍ ഐക്യപ്പെടല്‍ ഉണ്ടായില്ലെന്നും സ്വന്തം മണ്ഡലങ്ങളില്‍പ്പോലും സി.പി.ഐ. പ്രവര്‍ത്തിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും മാവേലിസ്റ്റോറില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാതിരുന്നതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതായി വിലയിരുത്തലുണ്ടായി.
ജാതി സംഘടനകളിലേക്ക് ബി.ജെ.പി.രാഷ്ട്രീയം കടത്തിവിടാനുള്ള ആസൂത്രിത നീക്കങ്ങള്‍ വിജയിക്കുന്നതിന്റെ സൂചനയാണ് ഈഴവവോട്ടുകളിലുണ്ടായതെന്ന് സി.പി.എം. വിലയിരുത്തല്‍. മുമ്പ് എന്‍.എസ്.എസിന്റെ കാര്യത്തില്‍ സ്വീകരിച്ച രാഷ്ട്രീയ പ്രതിരോധ മാതൃകയാകും എസ്.എന്‍.ഡി.പി.യുടെ കാര്യത്തിലും സി.പി.എം. സ്വീകരിക്കുക.
എസ്.എന്‍.ഡി.പി. നേതൃത്വത്തിലെ ബി.ജെ.പി. മനസ്സുള്ളവരെ തള്ളുകയും പ്രവര്‍ത്തകരെ ഇടതുപക്ഷത്തേക്കു ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന പ്രതിരോധ രീതിയാണിത്.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷവിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താന്‍ കഴിയാത്തവിധം ഈ വിഷയം കൈകാര്യം ചെയ്യണം എന്നാണ് ജി. സുകുമാരന്‍ നായര്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തിയഘട്ടത്തില്‍ സി.പി.എം. സ്വീകരിച്ച രീതി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നായര്‍ സമുദായത്തിലെ പുരോഗമനവാദികള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നെന്നും സി.പി.എം. വിലയിരുത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം പരിശോധിച്ചപ്പോള്‍ എസ്.എന്‍.ഡി.പി.യിലെ അംഗങ്ങളില്‍ ബി.ജെ.പി.വത്കരണം നടക്കുന്നെന്നാണ് സി.പി.എം. കണ്ടെത്തിയിട്ടുള്ളത്. ബി.ഡി.ജെ.എസ്-ബി.ജെ.പി. സഖ്യം രൂപപ്പെട്ടപ്പോള്‍മുതല്‍ ഇത്തരമൊരു അപകടം സി.പി.എം. പ്രതീക്ഷിക്കുന്നുണ്ട്.
ഈഴവവോട്ടുകളാണ് സി.പി.എമ്മിന്റെ ശക്തി. അത് ക്ഷയിപ്പിക്കാന്‍ പാകത്തില്‍ ബി.ഡി.ജെ.എസിന് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം സി.പി.എം. എത്തിയ നിഗമനം. ബി.ഡി.ജെ.എസ്. ക്ഷയിക്കുന്നുണ്ടെന്നും അതിലെ അംഗങ്ങളെ സി.പി.എമ്മിലേക്കെത്തിക്കാനുള്ള ദൗത്യം വേണമെന്നുമായിരുന്നു തീരുമാനം.
സി.പി.എമ്മിന്റെ ലക്ഷ്യം നടന്നില്ലെന്ന് മാത്രമല്ല, അത് ബി.ജെ.പി. നേടിയെടുക്കുന്നുണ്ടെന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയത്. സി.പി.എം. കുത്തകയായിരുന്ന ഈഴവ സ്വാധീന മേഖലകളില്‍ ബി.ജെ.പി. വോട്ടുയര്‍ത്തി.
എസ്.എന്‍.ഡി.പി.യിലെ ഒരുഭാഗം ബി.ജെ.പി.ക്കു വേണ്ടി രംഗത്തിറങ്ങി. വെള്ളാപ്പള്ളി നടേശന്റെ ഭാര്യയടക്കം അതില്‍ പങ്കാളിയായപ്പോഴാണ് നേതൃത്വത്തിന്റെ ഹിന്ദുത്വവഴി തുറന്നെതിര്‍ക്കുകയും പ്രവര്‍ത്തകരെ ഇടതുപക്ഷത്തേക്ക് ഉറപ്പിച്ചുനിര്‍ത്തുകയും വേണമെന്ന തീരുമാനത്തിലേക്ക് സി.പി.എം. എത്തിയത്.
https://www.facebook.com/Malayalivartha

























