തിരുവമ്പാടി കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

തിരുവമ്പാടി കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം.രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കടയില്‍ സാധനം വാങ്ങാനെത്തിയ കുളിരാമുട്ടി സ്വദേശികളായ പുളിക്കുന്നത്ത് സുന്ദരന്‍ (62),കവുങ്ങുംതോട്ടത്തില്‍ ജോണ്‍ (65),വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന തേക്കുംകുറ്റി സ്വദേശി മൂഴിയന്‍ മുഹമ്മദ് റാഫി (36) എന്നിവരാണ് മരിച്ചത്. കടയുടമ വലിയ മയിലാടിയില്‍ ജോമോന് (31),പിക്കപ്പ് വാന്‍ ഡ്രൈവര്‍ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീന് (37) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. പൂവാറന്തോട്ടില് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് കോഴിവളം കയറ്റിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനവും കടയും സമീപത്തെ ഇലക്ട്രിക് പോസ്റ്റും പൂര്‍ണമായും തകര്‍ന്നു. മരിച്ച സുന്ദരന്റെ ഭാര്യ പ്രേമ. മക്കള്‍:അമൃത,ആതിര. ജോണിന്റെ ഭാര്യ:ലില്ലി. മക്കള്‍:പ്രിയ (യു.കെ.),പ്രജീഷ് (ഇറ്റലി).
മുഹമ്മദ് റാഫിയുടെ ഭാര്യ:ശൈലത് ബാനു. മക്കള്‍:ഹസ ഫാത്തിമ,ആഷ്മി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സുന്ദരന്‍,റാഫി എന്നിവരുടെ സംസ്കാരം നടന്നു. ജോണിന്റെ സംസ്കാരം പിന്നീട നടക്കും.
"
https://www.facebook.com/Malayalivartha

























