ഭക്തജന തിരക്ക്..... ഗുരുവായൂരില്‍ ജൂലായ് ഒന്ന് മുതല്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

ഭക്തജന തിരക്ക്..... ഗുരുവായൂരില്‍ ജൂലായ് ഒന്ന് മുതല്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയങ്ങളില്‍ ദര്‍ശനമുണ്ടാകില്ല. വരിയില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമാകും ദര്‍ശനം. ചോറൂണ് വഴിപാട് കഴിഞ്ഞ് കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ദര്‍ശനവും ശ്രീകോവില്‍ നെയ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമാകുകയില്ല.
ജൂലായ് 13 മുതല്‍ 16 വരെ ക്ഷേത്രനട വൈകിട്ട് ഒരു മണിക്കൂര്‍ കൂടുതല്‍ തുറക്കാനും ദേവസ്വം ഭരണ സമിതി യോഗം തീരുമാനമായി.
https://www.facebook.com/Malayalivartha

























