Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്, ബിനോയി പെൺകുട്ടിക്ക് ഗർഭച്ഛിദ് ​ഗുളിക വാങ്ങി നൽകിയതിന്റെ തെളിവുകളും പോലീസ് ശേഖരിക്കുന്നു, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ ആത്മഹത്യയിൽ‍ യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം...!!!

22 JUNE 2024 12:29 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ പെൺകുട്ടിയുടെ ആത്മഹത്യയിൽ‍ ഒരോ ദിവസം കഴിയുന്തോറും നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ അറസ്‌റ്റിലായ നെടുമങ്ങാട് സ്വദേശി ബിനോയി
എന്ന യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തിരുന്നതായും പിന്നാലെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വ‌ർക്കലയിലെ ഒരു റിസോർട്ടിൽ കൊണ്ടുപോയാണ് ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത്. ഇതിന് ശേഷം ഗുളികകൾ കഴിപ്പിച്ച് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതിന് ശേഷവും ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തായാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.

പ്രതി പെൺകുട്ടിക്ക് മരുന്ന് വാങ്ങി നൽകിയതിന്റെ തെളിവുകളും ശേഖരിക്കുന്നുണ്ട്. പ്രതിയുടെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിട്ടുണ്ട്. പ്രമോഷൻ ഷൂട്ടിന്റെ പേരിൽ വർക്കലയിലെ റിസോർട്ടിൽ എത്തിച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. തുടർന്നാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകിയത്. പെൺകുട്ടി ഈ സമയം പ്രായപൂർത്തിയായിരുന്നില്ല. തുടർന്ന് പലതവണ സുഹൃത്തുക്കളുടെ വീട്ടിൽ ഉൾപ്പെടെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. ഇരുവരും ഒന്നിച്ച് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകൾ ചെയ്തിരുന്നു. ഇതിന്റെ മറവിലായിരുന്നു പീഡനം.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും തമ്മിൽ രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ പിരിഞ്ഞത്. ഇതിനുപിന്നാലെ സുഹൃത്തുക്കളുടെ സഹായത്തോടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതി പെൺകുട്ടിയെ അപകീര്‍ത്തിപ്പെടുത്തി. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.

ഇതോടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ, ടാറ്റു സംഘങ്ങളിൽപ്പെട്ടവരാണ് ബിനോയിയും സുഹൃത്തുക്കളുമെന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിലുള്ള ബിയോയിയെ വർക്കലയിലെ റിസോർട്ടിലും ഇയാളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും എത്തിച്ച് തെളിവെടുക്കുന്ന നടപടികൾ ആരംഭിച്ചു.

സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും പെൺകുട്ടിയെ കൊണ്ടുപോയ വാഹനങ്ങൾ കണ്ടെത്താനും മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്താനും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാൻ വേണ്ടി ബിനോയിയെ കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.ബിനോയിയുമായി പിരിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന പെൺകുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. ഫോണിൽ നിന്നും ആത്മഹത്യാകുറിപ്പിൽ നിന്നുമാണ് ബിനോയ്ക്ക് എതിരായ തെളിവുകൾ ലഭിച്ചത്.

ജീവനൊടുക്കുന്നതിന്റെ തലേദിവസം അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശത്തില്‍ വീട് മാറണമെന്നല്ലാതെ പെണ്‍കുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയില്‍ വാതിലടച്ച്‌ ഇരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ബിനോയിയ്‌ക്കെതിരെ വ്യക്തമായ സൂചനകള്‍ ഈ ആത്മഹത്യാ കുറിപ്പിലുണ്ട്.
ബിനോയിയോട് പറയണം സന്തോഷമായിരിക്കാൻ. ഇനി തോല്‍വികള്‍ ഏറ്റുവാങ്ങാൻ സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കൗണ്‍സിലിങ്ങിനു വിധേയയായി പെണ്‍കുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്  (7 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 minutes ago)

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (21 minutes ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (34 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (57 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (1 hour ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (1 hour ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (8 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (10 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

Malayali Vartha Recommends