നിലവിലെ ടിക്കറ്റ് മെഷീന്‍ 78.9 ലക്ഷം രൂപ മുടക്കി, നന്നാക്കി ഉപയോഗിക്കാമെന്നിരിക്കെ, ദിവസം മൂന്നരലക്ഷം നഷ്ടപ്പെടുത്തി പുതിയവ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ നീക്കം...

നിലവിലെ ടിക്കറ്റ് മെഷീന്‍ 78.9 ലക്ഷം രൂപ മുടക്കി നന്നാക്കി ഉപയോഗിക്കാമെന്നിരിക്കെ, ദിവസം മൂന്നരലക്ഷം നഷ്ടപ്പെടുത്തി പുതിയവ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ നീക്കം. ഇപ്പോള്‍ ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീന്റെ കരാര്‍ കാലാവധി രണ്ടരവര്‍ഷംകൂടി അവശേഷിക്കെയാണ് കടത്തില്‍ മുങ്ങിനില്‍ക്കുന്ന കോര്‍പ്പറേഷന്‍ ഓരോദിവസവും ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി പുതിയ മെഷീന്‍ വാങ്ങുന്നത്. പണം നല്‍കി മെഷീന്‍ വാങ്ങുന്നതിനു പകരം ഓരോ ടിക്കറ്റിനും 15.7 പൈസ തങ്ങള്‍ക്ക് നല്‍കണമെന്നാണ് പുതിയ കരാര്‍ കമ്പനിയുടെ ആവശ്യം.ദിവസം ശരാശരി 22 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. വ്യവസ്ഥ അംഗീകരിച്ചാല്‍ ദിവസം 3.45 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സി.യുടെ അക്കൗണ്ടില്‍നിന്ന് ചോരും.
ഒരുവര്‍ഷം 12.6 കോടി രൂപ കമ്പനിക്ക് കൊടുക്കേണ്ടിവരും. കഴിഞ്ഞതവണ മെഷീന്‍ വാങ്ങാന്‍ ചെലവഴിച്ചതിന്റെ ഇരട്ടിയിലേറെ പണം ആദ്യവര്‍ഷംതന്നെ നഷ്ടമാകും.തിരുവനന്തപുരം സിറ്റി, ആറ്റിങ്ങല്‍, വികാസ് ഭവന്‍ തുടങ്ങിയ ഡിപ്പോകളില്‍ പുതിയ മെഷീന്റെ ട്രയല്‍ റണ്‍ നടന്നുവരികയാണ്. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളവര്‍ക്കും ടിക്കറ്റ് നല്‍കും. ഇങ്ങനെയുള്ള ടിക്കറ്റിനും കമ്പനിക്ക് പണം നല്‍കേണ്ടിവരും. ഒരു ടിക്കറ്റിനു നല്‍കേണ്ട പണം, വിലപേശി കുറച്ചുകൊണ്ടുവന്നാലും ഓരോ ടിക്കറ്റിനും പണം നല്‍കിക്കൊണ്ടുള്ള കരാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ബാധ്യതയാകും.
2022-ല്‍ ഒരെണ്ണത്തിന് 9,233.50 രൂപ നല്‍കി വാങ്ങിയ 5,500 മെഷീനുകളില്‍ പകുതിയിലേറെയും തകരാറിലാണിപ്പോള്‍. കെ.എസ്.ആര്‍.ടി.സി. വാങ്ങുന്ന ടിക്കറ്റ് മെഷീനുകള്‍ക്ക്, വില കൂടുന്നതിനനുസരിച്ച് ആയുസ്സും ഗുണമേന്മയും കുറയുന്ന അനുഭവമാണ്. ഒരെണ്ണത്തിന് 5,200 രൂപ െവച്ച് കോര്‍പ്പറേഷന്‍ ആദ്യം വാങ്ങിയ മെഷീന്‍ ഏഴരവര്‍ഷം ഉപയോഗിച്ചു. പിന്നീട് 8,600 രൂപ നല്‍കി വാങ്ങിയ മെഷീന്‍ ആറരവര്‍ഷമേ ഉപയോഗിച്ചുള്ളൂ. ഉയര്‍ന്ന വിലയ്ക്ക് അവസാനം വാങ്ങിയ മെഷീന്‍ ഒന്നരവര്‍ഷം തികയുംമുന്‍പേ കൂട്ടത്തോടെ കേടായിത്തുടങ്ങി. ഈ സമയത്താണ് പുതിയ മെഷീന്‍ വാങ്ങാനുള്ള നീക്കം തുടങ്ങിയത്.നിരവധി പ്രത്യേകതകളോടു കൂടിയാണ് പുതിയ ടിക്കറ്റ് മെഷീനുകൾ എത്തിയത്
സാധാരണ ഒരു മൊബൈൽ ഫോണിൻ്റെ വലിപ്പം മാത്രമുള്ള മെഷീനുകളാണ് ഇത്തവണ കണ്ടക്ടർമാർക്ക് വിതരണം ചെയ്തത് .
പുതിയ ടിക്കറ്റ് മെഷീനുകളിൽ ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ പെയ്മെൻ്റ് സംവിധാനം എന്നിവ ഉപയോഗിക്കാൻ കഴിയും. കയ്യിൽ പണം കൊണ്ടു നടക്കാതെ തന്നെ ബസ്സുകളിൽ കയറാൻ കഴിയുമെന്നുള്ളതാണ് പ്രത്യേകത. മാത്രമല്ല പുതിയ ടിക്കറ്റ് മെഷീനുകളിൽ പോകേണ്ട സ്ഥലത്തിൻ്റെ കോഡ് അടിക്കുന്നതിനു പകരം സ്ഥലത്തിൻ്റെ പേര് പറഞ്ഞു നൽകിയാൽ മതിയാകും. ഇത്തരത്തിൽ നിരവധി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെഎസ്ആർടിസി ബസ്സുകളിൽ പുതിയ ടിക്കറ്റ് സംവിധാനം എത്തുന്നത് എന്നായിരുന്നു പ്രഖ്യാപിച്ചത് .
തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന സിറ്റി സർക്കുലർ സർവീസ് ബസുകളിലും ട്രാവൽ കാർഡുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും യാത്രക്കാർ പറയുന്നു. പല ടിക്കറ്റ് മെഷീനുകളും പൂർണമായും പണിമുടക്കി കഴിഞ്ഞു. കണ്ടക്ടർമാർ ടിക്കറ്റ് റാക്കുകൾ കയ്യിലെടുക്കേണ്ട സാഹചര്യമാണ്. സിറ്റി സർക്കുലർ സർവീസുകൾ ഉൾപ്പെടെ ഇലക്ട്രിക് ബസുകളിൽ ടിക്കറ്റ് വാക്കുകളും കൊണ്ടാണ് കണ്ടക്ടർമാർ യാത്ര ചെയ്യുന്നത്. ഇത് വളരെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് കെഎസ്ആർടിസിയിലേയും സ്വിഫ്റ്റിലേയും കണ്ടക്ടർമാർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വാങ്ങുന്ന മെഷീനുകൾ എല്ലാം ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞാൽ കെ എസ ആർ ടി സി ക്ക് നഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. ഇതിനൊരു പരിഹാരം ഉടനടി കണ്ടില്ലെങ്കിൽ വലിയ നഷ്ട്ടമാകും സംഭവിക്കുക.
https://www.facebook.com/Malayalivartha

























