ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം...

ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം. ക്ഷേത്രം കൊടിമരച്ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് ഡോ. വി കെ വിജയന്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന് നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ഉപകരണം ഏറ്റുവാങ്ങി. മലപ്പുറം പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പില്‍ ഹരിദാസന് കെ പിയാണ് ഉപകരണം സമര്‍പ്പിച്ചത്.
ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്, ഭരണ സമിതി അംഗങ്ങളായ വി ജി രവീന്ദ്രന്, കെ പി വിശ്വനാഥന്, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി. ദേവസ്വത്തിലെ സ്ഥിരം, താല്‍ക്കാലിക വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാനായി ഈ ഉപകരണം ഏറെ സഹായകമാകുന്നതാണ്.
https://www.facebook.com/Malayalivartha

























