ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതത്തിന് കര്‍ശന നിയന്ത്രണം

എറണാകുളം ജംഗ്ഷന്‍ സ്‌റ്റേഷനില്‍ ആധുനിക സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലതു കോട്ടയം വഴി തിരിച്ചു വിടും. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കും. എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനുകളില്‍ ചിലത് കുമ്പളം, എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക. എറണാകുളത്തേക്കു പോകുന്ന ട്രെയിനുകള്‍ ഈ സ്‌റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
എറണാകുളം സിറ്റി മെമു സര്‍വീസ് ഈ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കും. യാത്രാ ദുരിതം കുറയ്ക്കാനായി ചില ദിവസങ്ങളില്‍ കുമ്പളത്തു നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിന്‍ ഓടിക്കുമെന്നും റയില്‍വേ അറിയിച്ചു.യാത്രക്കാര്‍ ബദല്‍ യാത്ര മാര്‍ഗങ്ങളെ ഉപയോഗിക്കണമെന്നു റയില്‍വേ അഭ്യര്‍ത്ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























