മോദിയെ പേടിച്ച് മോഹനൻ കമ്മീഷന്റെ കഴുത്തുവെട്ടി പിണറായി : ഇല്ലെങ്കിൽ കാണാമെന്ന് മോദി

നയതന്ത്ര സ്വർണ്ണ കള്ളക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ നടപടി ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷനെ പിരിച്ചുവിടും. കോടികളുടെ വെള്ളാനയായി മാറിയ കമ്മീഷനെ കുറിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ പേടിച്ചിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷനെ പിരിച്ചുവിടുന്നത്.
സംസ്ഥാന സർക്കാർ ഈ കമ്മീഷനുവേണ്ടി ചെലവഴിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ട് മൂന്നുവർഷമായി. എന്നാൽ സർക്കാർ കമ്മീഷന്റെ കാലാവധി നീട്ടി കൊണ്ടിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഒരു സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഒരുങ്ങിയത് രാജ്യത്ത് ആദ്യത്തെ സംഭവമായിരുന്നു : സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് 2021 മെയ് ഏഴിന് ജസ്റ്റിസ് വി കെ മോഹനനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.
നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ്, ഇ.ഡി. എന്നിവയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ശ്രമം ഉണ്ടായെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. കൊച്ചി കേന്ദ്രമാക്കിയാണ് കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാൻ പത്ര പരസ്യവും നൽകി. ഇതിനിടെ ജുഡീഷ്യൻ അന്വേഷണത്തിനെതിരെ ഇ.ഡി. ഹൈക്കോടതിയിൽ ഹർജി നൽകി . 2021 ഓഗസ്റ്റ് 16 ന് കമ്മീഷൻ പ്രഖ്യാപിച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതീരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. അതിനുശേഷം ഒരു നടപടിയും ഉണ്ടായിട്ടില്ല. 2023 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ കമ്മീഷനായി ഇതുവരെ 83.76 ലക്ഷം രൂപ ചെലവാക്കിയതായി പറയുന്നു . കമ്മീഷൻ എന്ന നിലയിൽ ജസ്റ്റിസ് വികെ മോഹനൻ ശമ്പളം കൈപ്പന്നില്ലെങ്കിലും ഓഫീസ് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ സർക്കാർ നൽകുന്നുണ്ട് . അന്ന് സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച് ഇ ഡി, കസ്റ്റംസ് ഉദ്യോഗസ്ഥരെ എല്ലാം സ്ഥലംമാറ്റം ലഭിച്ച സംസ്ഥാനം വിട്ടു പോയി.
കഴിഞ്ഞ 6 വർഷത്തിനിടെ 7 ജുഡീഷ്യൽ കമ്മീഷനുകൾക്കായി സംസ്ഥാനം ചെലവഴിച്ചത് 6 കോടിയോളം രൂപയാണ്. . ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മുതലുള്ള കാലയളവിൽ ആണ് കമ്മീഷനുകൾക്കായി ഇത്രയും പണം ചെലവഴിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിൽ രണ്ട് കമ്മീഷനുകൾ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല.
2016 ജൂൺ 20ന് ഹൈക്കോടതിക്ക് മുന്നിൽ വെച്ച് അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷനാണ് കൂട്ടത്തിൽ ഏറ്റവും ചിലവേറിയത്. ഇതിനായി രുപീകരിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന് ആകെ ചെലവ് 2 . 77 കോടിയായിരുന്നു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാലത്ത് പോലീസ് വകുപ്പിൽ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ കോടികളുടെ പർച്ചേസുകൾ സിഎജി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വകുപ്പിലെ പർച്ചേസുകൾക്കും കരാറുകൾക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ ആണ് 2020 മാർച്ച് ഏഴിന് മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എന്നാൽ മൂന്നു വർഷമായിട്ടും ഈ കമ്മീഷൻ ഇതുവരെ റിപ്പോർട്ട് കൊടുത്തിട്ടില്ല. 12,36,074 രൂപയാണ് രാമചന്ദ്രൻ കമ്മീഷന് വേണ്ടി ചെലവഴിച്ചത്.
പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ – 1,07,82,661 രൂപ , എ കെ ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഫോൺകെണി വിവാദം അന്വഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷൻ – 25,85,232 രൂപ , നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിച്ച ജസ്റ്റിസ് കെ നാരായണ കുറുപ്പ് കമ്മീഷൻ – 92,84,305 രൂപ , വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിച്ച ജസ്റ്റിസ് പി കെ ഹനീഫ കമ്മിഷൻ – 1,01,791 രൂപ ഇങ്ങനെയാണ് മറ്റു കമ്മീഷനുകളുടെ ചെലവുകൾ.
സഖാവായ ഹൈക്കോടതി ജഡ്ജിയെ ഇറക്കി കേന്ദ്ര സർക്കാരിനെ പൂട്ടാനുള്ള പിണറായിയുടെ കു ത്സിത ബുദ്ധി കേന്ദ്ര സർക്കാർ പൂട്ടുമെന്നായപ്പോഴാണ് പിണറായി മരവിപ്പിക്കുന്നതെന്ന് പിണറായി വിമർശകർ പറയുന്നു. . സ്വർണ്ണക്കടത്ത് കേസിൽ വിവിധ കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തി വരുന്ന അന്വേഷണങ്ങളെ പ്രതിരോധിക്കാൻ പിണറായി നിയമിച്ച ജസ്റ്റിസ് വി.കെ മോഹനനെ കമ്മീഷനെ പൂട്ടാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സ്വപ്ന പി.സി.ജോർജിന് എഴുതി നൽകിയ കത്ത് അടിസ്ഥാനമാക്കി പിണറായിക്കെതിരെ കേസെടുക്കാനാണ് കേന്ദ്ര സർക്കാർ നിയമോപദേശം തേടിയത്.
കേന്ദ്ര ഏജൻസികൾക്കെതിരെ നീങ്ങിയാൽ തെരഞ്ഞടുപ്പിൽ വോട്ട് ഷെയർ വർധിപ്പിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജുഡിഷ്യൽ കമ്മീഷനെ നിയമിച്ചത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടി നീങ്ങിയ അതേ മട്ടിൽ തന്നെയാണ് പിണറായിയും നീങ്ങിയത്.. ജുഡീഷ്യൽ കമ്മീഷനുകൾ സർക്കാരിന്റെ കോടികൾ തിന്നുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഇ ഡി ക്കെതിരായി ജൂഡീഷ്യൽ കമ്മീഷനെ നിയോഗിച്ചാൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അതിശക്തമായ പ്രചരണം നടത്താൻ കഴിയുമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. അത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് കാരണമാവുകയും അത് തുടർ ഭരണം ഉറപ്പാക്കാൻ സാധിക്കുമെന്നും പിണറായി കരുതി. സ്വർണ്ണക്കടത്തിനെ കുറിച്ച് ആരോപണം ഉണയിക്കുന്നവരുടെ വായ തത്കാലം അടയ്ക്കാനും ഇതുവഴി കഴിഞ്ഞു കിഫ്ബി പോലുള്ള സ്ഥാപനങ്ങളിൽ അക്കാലത്ത് നടന്ന റെയ്ഡുകൾ തത്കാലം തടയാനും ഇതു വഴി കഴിഞ്ഞു. കരുതിയത് പോലെ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം നടക്കുകയും പിണറായി അധികാരത്തിലെത്തുകയും ചെയ്തു. വിശ്വസ്തനായ ഒരു മുൻ ഹൈക്കോടതി ജഡ്ജിയെയാണ് കമ്മീഷൻ അധ്യക്ഷനായി പിണറായി നിയോഗിച്ചത്..
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയിൽ ഉൾപ്പെടുന്നത്.
ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പ്രതികൾക്കു മേൽ സമ്മർദം ചെലുത്തി, അങ്ങനെ സമ്മർദം ചെലുത്തിയെങ്കിൽ അത് ആരൊക്കെ, ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷൻ പരിഗണിക്കു ന്നുണ്ട്. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.
സോളാർ കേസിൽ ഉമ്മൻ ചാണ്ടി നിയമിച്ച കമ്മീഷൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് റിപ്പോർട്ട് നൽകിയത്. പ്രസ്തുത റിപ്പോർട്ട് ഉമ്മൻചാണ്ടിക്ക് എതിരായിരുന്നു. സോളാർ പ്രതിയുടെ കത്ത് അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാക്കിയത് ആ കമ്മീഷനാണ്. അതാണ് പിന്നീട് ഉമ്മൻ ചാണ്ടിക്ക് എതിരെ അന്വേഷണം നടത്തുന്നതിൽ എത്തി നിന്നത്. നിയമിച്ച സർക്കാർ അധികാരത്തിൽ നിന്നും മാറിയാൽ ജുഡീഷ്യൽ കമ്മീഷൻ അന്നത്തെ ഭരണാധികാരികളെ അനുകൂലിക്കണമെന്നില്ല.
ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിന് പിന്നാലെ ലാവ്ലിൻ കേസിൽ പിണറായിയെ പിടിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെയാണ് ലാവലിൻ കേസിൽ പിടിമുറുക്കി മുഖ്യമന്ത്രി പിണറായി വിജയന് എട്ടിൻറെ പണി കൊടുക്കാൻ ബി ജെ പി തീരുമാനിച്ചത്. എന്നാൽ പിണറായിക്ക് തുടർ ഭരണം കിട്ടിയതോടെ കേന്ദ്ര സർക്കാർ നീക്കം പാളി. തുടർ ഭരണം കിട്ടുകയും പിണറായി കേന്ദ്ര സർക്കാരിനെതിരായ യുദ്ധം അവസാനിപ്പിക്കുകയും ചെയ്തതോടെ തത്കാലം കേന്ദ്ര സർക്കാർ കൂടുതൽ നടപടികളിൽ നിന്നും പിൻമാറിയിരുന്നു.എന്നാൽ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കമ്മീഷനെ പിരിച്ചു വിടാത്തതിൽ കേന്ദ്ര സർക്കാർ അതൃപ്തരാണ്.
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം കേരള സർക്കാർ ഇറക്കിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ഇലക്ഷന് മുമ്പ് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിജ്ഞാപനം ഇറക്കിയില്ല. തെരഞ്ഞടുപ്പിന് മുമ്പ് വലിയ ധൈര്യമാണ് പിണറായി സർക്കാർ കാണിച്ചത്. തുടർഭരണം ലഭിക്കുമെന്ന് പിണറായിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഇ ഡി ഗൂഡാലോചന നടത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. ഇതിന് പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കിയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ചില ബി ജെ പി നേതാക്കൾ മുഖ്യമന്ത്രിയെയും സ്പീക്കറെയും സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൻറെ വെളിച്ചത്തിലാണ് അന്വേഷണ പരിധിയിൽ ഇത്തരമൊരു കാര്യം ഉൾപ്പെടുത്തിയത് . ആറു മാസമായിരുന്നു കമ്മീഷന്‍റെ കാലാവധി. ഒരു വർഷമായിട്ടും നടപടി ഒന്നുമായില്ല. തുടർന്ന് സ്വപ്ന ഇറങ്ങിയതോടെയാണ് ആറുമാസം കൂടി നീട്ടി കൊടുത്തത്. ഇത് വീണ്ടും നീട്ടി.
അന്വേഷണ കമ്മീഷനെ നിയമിച്ചത് പോലും പിണറായിയുടെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു. റിട്ടയേഡ് ജസ്റ്റിസ് വി.കെ. മോഹനൻ സി പി എമ്മുമായി ഏറെ അടുപ്പം പുലർത്തുന്ന ന്യായാധിപനാണ്. വിദ്യാർത്ഥിയായിരുന്ന കാലത്ത് അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നാണ് സി പി എമ്മുമായി ബന്ധപ്പെട്ടവർ പറയുന്നത്. വി.കെ. മോഹനനെ അത്ര വിശ്വാസമാണ് പാർട്ടിക്ക്.
ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ പ്രവർത്തനം തുടങ്ങിയതോടെ സ്വർണ്ണ കടത്ത് കേസ് അന്വേഷിച്ചിരുന്ന കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ കേരളത്തിൽ നിന്ന് മുങ്ങിയതായി റിപ്പോർ ട്ടുണ്ടായിരുന്നു. ജുഡീഷ്യൽ കമ്മിഷൻ തങ്ങളെ ബലിയാടാക്കുമോ എന്ന സംശയമാണ് ഉദ്യോഗസ്ഥർക്ക് ഉണ്ടായത്. അന്വേഷണത്തിൻറെ വിവിധ ഘട്ടങ്ങളിൽ നടന്ന കാര്യങ്ങൾക്ക് തങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകണമെന്ന് കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ആവശ്യപെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നടപടികളിലേക്ക് കടന്നില്ല. . ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായുമില്ല.
ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ മോഹനൻ കമ്മിഷൻറെ പ്രവർത്തനം പ്രതിസന്ധിയിലായി. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെന്ന് ഇ.ഡി ഹൈക്കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാർ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി.
യഥാർത്ഥത്തിൽ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ സാങ്കേതികമായ ധാരാളം നൂലാമാലകൾ ഉണ്ടായിരുന്നു. നിയമവകുപ്പിൻറെ അംഗീകാരം വാങ്ങുന്നതിന് മുമ്പാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. അത്തരം നിയമനങ്ങൾക്ക് സാങ്കേതികമായ യാതൊരു തടസവും ഉന്നയിക്കേണ്ട കാര്യമില്ല.നിയമവകുപ്പിൻറെ അംഗീകാരം വാങ്ങേണ്ട സാഹചര്യവും ഉദിക്കുന്നില്ല. കാരണം ഇത്തരം നിയമനങ്ങൾ സർക്കാരിൻറെ പോളിസിയാണ്. സംസ്ഥാന സർക്കാർ നിയമപരമായ അധികാരങ്ങൾ ദുർവിനിയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ചതെന്ന് എൻഫോഴ്പ്മെൻറ് ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിനെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സർക്കാരിന്റേതെന്നും എൻഫോഴ്സ്മെന്റ് ആരോപിച്ചു. കുറ്റപത്രം സമർപ്പിച്ച ഒരു കേസിൽ അന്വേഷണത്തിൻറെ പ്രസക്തിയെ കുറിച്ച് ചിന്തിക്കുന്നത് പോലും മണ്ടത്തരമാണ്.
ഇ.ഡി. നൽകിയ കേസിൽ കൂടുതൽ പ്രസ് ചെയ്യേണ്ടെന്ന അഭിപ്രായമാണ് ഒരു ഘട്ടത്തിൽ സംസ്ഥാന സർക്കാരിനുണ്ടായിരുന്നത്.. ഇ ഡിയെ പ്രകോപിപ്പിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ പിണറായി സർക്കാർ ആഗ്രഹിച്ചില്ല. കേന്ദ്ര സർക്കാരിനെ പിണക്കേണ്ടതില്ലെന്നായിരുന്നു. തീരുമാനം. പ്രധാനമന്ത്രിയെ കണ്ടപ്പോൾ കേന്ദ്ര ഏജൻസികളുടെ പീഡനം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിനൊപ്പം നിന്നാൽ അതാലോചിക്കാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്‌ത് ഇടക്കാല ഉത്തരവിറക്കിയത്. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അറിയിച്ചു. ജുഡീഷ്യൽ അന്വേഷണം ചോദ്യം ചെയ്ത് ഹർജി നൽകാൻ ഇഡിയ്ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹർജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജിയിൽ ഇഡി വാദം. മോഹനൻ കമ്മീഷനെ നിയമിക്കുന്നതിന് മുമ്പ് അതിന് നിയമസാധുതയില്ലെന്ന് നിയമവകുപ്പ് സർക്കാരിന് ഉപദേശം നൽകിയിരുന്നതാണ്.
മൂന്നാം വട്ടം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ പിണറായി ആകെ ഭയന്നിരിക്കുകയാണ്. അതാണ് മോഹനൻ കമ്മീഷനെ പിരിച്ചുവിട്ട് തലയൂരാൻ പിണറായി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























