പാലായില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു...

പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. പാല കുറിഞ്ഞി കുഴുവേലി വളവില്‍ ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു അപകടം. ബംഗ്ലൂരില്‍ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്നു ബസ്. ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗളൂരു-തിരുവല്ല അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സൂരജ് ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
പൊലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസില്‍ 26 യാത്രക്കാരുണ്ടായിരുന്നു. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള പ്രദേശമായതിനാല്‍ ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളവ് ഇറങ്ങി വന്ന ബസ് മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സമീപം അന്‍പതടി താഴ്ചയുള്ള കുഴിയുണ്ടായിരുന്നു. ബസ് മറിഞ്ഞ് റോഡിലെ ക്രാഷ് ബാരിയറില്‍ ഇടിച്ച് നിന്നത് വലിയ ദുരന്തം ഒഴിവാക്കി.
അതേസമയം, കോഴിക്കോട്ട് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ചു. ഈ സമയം പമ്പ് ജീവനക്കാരന് ഓടിയെത്തി തീയണച്ചു. കോഴിക്കോട് മുക്കം നോര്‍ത്ത് കാരശേരിയിലെ കെ സി കെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരനായ മുജാഹിദ് സമയോചിതമായി എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ചതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമായത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയുടെ അടിവശത്തുനിന്നും തീപടരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇതുകണ്ടതോടെ പരിഭ്രാന്തനാകുന്ന ഡ്രൈവറെയും വീഡിയോയില്‍ കാണാം. എന്നാല്‍ യുവാവ് ഉടന്‍ തന്നെ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























